Money from vehicles | കമ്പംമെട്ടിലെ അതിര്‍ത്തി ചെക് പോസ്റ്റില്‍ ചരക്കുവാഹനങ്ങളില്‍ നിന്ന് വ്യാപക പണപ്പിരിവ് നടത്തുന്നതായി പരാതി
Aug 11, 2022, 22:02 IST
ADVERTISEMENT
-അജോ കുറ്റിക്കന്‍
ഇടുക്കി: (www.kvartha.com) കമ്പംമെട്ടിലെ അതിര്‍ത്തി ചെക് പോസ്റ്റില്‍ ചരക്കുവാഹനങ്ങളില്‍ നിന്ന് നടത്തുന്നത് വ്യാപക പണപ്പിരിവെന്ന് പരാതി. ചെക് പോസ്റ്റില്‍ ഡ്യൂടിയിലുള്ള പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പിരിവ് നടത്തുന്നതെന്നും പിരിഞ്ഞു കിട്ടുന്ന പണം വൈകുന്നേരം വീതിക്കുകയാണ് പതിവെന്നുമാണ് ആക്ഷേപം.
എക്‌സൈസിന് അതിര്‍ത്തിയില്‍ ചെക്‌പോസ്റ്റില്ല. അല്‍പം മാറി നെടുങ്കണ്ടം റൂടിലാണ് ചെക്‌പോസ്റ്റ്. അതിനാല്‍ പൊലീസുകാരോടൊപ്പം ചേര്‍ന്നാണ് അനധികൃത പിരിവെന്നും ചരക്കുവാഹനങ്ങള്‍ ഓരോന്നിനും 100, 200,300 രൂപാ ക്രമത്തിലാണ് പിരിക്കുന്നതെന്നും ചരക്ക് അനുസരിച്ച് തുകയില്‍ മാറ്റം വരുമെന്നും പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ രഹസ്യ കത്ത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കൈവശമിരുന്ന പണം വലിച്ചെറിഞ്ഞ് മുങ്ങിയെന്നാണ് വിവരം. കമ്പംമെട്ടിലെ ഈ പണപ്പിരിവ് വര്‍ഷങ്ങളായി തുടരുന്നതാണ്.
കോവിഡ് കാലത്ത് മതിയായ രേഖകളില്ലാതെ അതിര്‍ത്തി കടക്കുന്നവരില്‍നിന്ന്? 'പടി' വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. കൂടാതെ നിരോധിത കീടനാശിനികളും കൊണ്ടുവരാനും ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കുത്തി നിറച്ച് വരുന്ന വാഹനങ്ങളില്‍ നിന്നും അനധികൃത പിരിവ് പതിവാണെന്നും പരാതിയുണ്ട്. ജീപിലെ തൊഴിലാളികളുടെ ജീപ്പിലെ തൊളിലാളികളുടെ തലയെണ്ണിയാണ് പിരിവ്. തമിഴ്‌നാട്ടിലേക്ക് തിരിച്ചും നടക്കുന്ന കടത്തുകാരില്‍ നിന്നും പിരിവുണ്ടെന്നും തമിഴ്‌നാട് പൊലീസും വനം വകുപ്പും പിരിവിന്റെ കാര്യത്തില്‍ ഒട്ടും മോശമല്ലെന്നും യാത്രക്കാര്‍ പറയുന്നു.

Keywords: Latest-News, Kerala, Top-Headlines, Idukki, Complaint, Vehicles, Cash, Police, Kambammettu Check Post, Complaint of collection of money from goods vehicles at the border check post at Kambammettu.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.