മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് പരാതി; 52 കാരൻ അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 27.12.2021) മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന പരാതിയിൽ ഗൃഹനാഥൻ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ ഹരീഷിനെ (52) ആണ് കണ്ണൂർ സിറ്റി പൊലീസ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

  
മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് പരാതി; 52 കാരൻ അറസ്റ്റിൽ



എൽഐസി ഏജെന്റായ ഹരീഷ് രഹസ്യമായി മകളുടെ ഫോണിൽ നിന്ന് കൂട്ടുകാരികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ചതായി ഒരു പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോക്സോ കേസ് ഫയൽ ചെയ്തത്.

ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ നിരവധി പേർക്ക് സമാന രീതിയിൽ സന്ദേശങ്ങൾ അയച്ചിരുന്നതായി വ്യക്തമായെന്ന് പൊലീസ് സൂചിപ്പിക്കുന്നു. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നഗരത്തിലെ സ്കൂളിലെ പിടിഎ പ്രസിഡന്റായും ഹരീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords:  Kerala, News, Kannur, Top-Headlines, Father, Daughter, Friends, Message, Case, Mobile Phone, Arrested, School, Complaint of bad messages; one arrested. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script