Young man arrested | 15 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റില്‍
Jun 28, 2022, 18:19 IST
കണ്ണൂര്‍: (www.kvartha.com) എസ്എസ്എല്‍സി വിദ്യാർഥിനിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗീകചൂഷണത്തിനിരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ എസ് എസ് ജിതീഷിനെ (22) യാണ് ബെംഗ്ളൂറിൽ നിന്ന് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് ആന്തൂര്‍ നഗരസഭാ പരിധിയിലെ 15 കാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ വശീകരിച്ച് ജിതേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി.
യുവാവിന്റെ മൊബൈല്‍ ഫോൺ ടവര്‍ ലൊകേഷന്‍ മനസിലാക്കിയതിനു ശേഷം
പൊലീസ് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും ഇരുവരും മൈസൂറു വഴി ബെംഗ്ളൂറില്‍ എത്തിയിരുന്നു. അവിടെവെച്ചാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പ് എസ് ഐ, പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Keywords: Kannur, Kerala, News, Top-Headlines, Youth, Arrest, Molestation, Case, Complaint, Thiruvananthapuram, School, Mobile Phone, Complaint of assault and kidnap; Young man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.