Acid Attack | തിരുവനന്തപുരം കാട്ടാക്കടയില്‍ സ്ത്രീകള്‍ക് നേരെ ആസിഡ് ആക്രമണം നടത്തിയതായി പരാതി; അയല്‍വാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
Jul 20, 2022, 12:26 IST
തിരുവനന്തപുരം: (www.kvartha.com) കാട്ടാക്കടയിലെ പന്നിയോടില്‍ ആസിഡ് ആക്രമണത്തില്‍ സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്‌ന ബിന്ദുവിന്റെ മാതാവ് മേരി എന്നിവര്‍ക്കാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്. അതിര്‍ത്തി തര്‍കമാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ മൂവരെയും തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അജിഷ്‌നയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ ചന്ദ്രിക, മകന്‍ വിജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നതിങ്ങനെ: ബിന്ദുവിന്റ അയല്‍വാസിയായ വീട്ടമ്മയും അവരുടെ മകനും മകന്റെ ഭാര്യയുമാണ് ആക്രമണം നടത്തിയത്. റവന്യു വകുപ്പ് അതിര്‍ത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. റബറിന് ഉറ ഒഴിക്കുന്ന ആസിഡാണ് ബിന്ദു, മകള്‍ അജിഷ്‌നക്കും നേരെ ഒഴിച്ചത്. അജിഷ്‌നയുടെ മുഖത്തും കൈയ്ക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
Keywords: News, Kerala, Acid Attack,State,Thiruvananthapuram,attack, Complaint, Police,Case, Complaint of acid attack on women in Thiruvananthapuram Kattakkada; Neighbors taken into police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.