ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് യാത്ര നടത്തിയ മമ്മുട്ടിക്കും മോഹന്‍ലാലിനുമെതിരെ കേസ്

 


ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് യാത്ര നടത്തിയ മമ്മുട്ടിക്കും മോഹന്‍ലാലിനുമെതിരെ കേസ്
ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് യാത്ര നടത്തിയ മെഗാസ്റ്റാര്‍ മമ്മുട്ടിക്കും മോഹന്‍ ലാലിനുമെതിരെ കേസ്. എന്നാല്‍ ഇരുവരും ബൈക്ക് യാത്ര നടത്തിയത് തങ്ങളുടെ പുതിയ ചിത്രമായ താപ്പാനയിലും റണ്‍ ബേബി റണ്ണിലുമാണ്.

കൊച്ചി കളമശേരി സ്വദേശിയായ ജോര്‍ജ്ജ് ജോണാണ് മെഗാസ്റ്റാറുകള്‍ക്കെതിരെ പരാതി നല്‍കിയത്. ഇരു ചിത്രങ്ങളുടേയും നിര്‍മാതാക്കള്‍ക്കും മമ്മുട്ടിക്കും മോഹന്‍ ലാലിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഗതാഗതവകുപ്പ് സെക്രട്ടറി, കമ്മീഷണര്‍, ഡിജിപി, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കി.

ഹെല്‍ മറ്റ് ധരിക്കാതെ താരങ്ങള്‍ ബൈക്ക് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ നഗരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരേയും ജോര്‍ജ്ജ് ജോണ്‍ പരാതി നല്‍കി. മിലന്‍ ജലീലാണ് താപ്പാനയും റണ്‍ ബേബി റണ്ണും നിര്‍മിച്ചത്. എന്നാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്ന് മിലന്‍ ജലീല്‍ അഭിപ്രായപ്പെട്ടു.

Keywords: Complaint, Lodged, Megastars, Malayalam cinema, Mammootty, Mohanlal, Thaapaana, Run Baby Run, Entertainment, Mollywood, Helmet, Case, Mammootty without helmet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia