ഗാന്ധിജിയുടെ ചിത്രമുള്ള പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയതായി പരാതി

 


ഗാന്ധിജിയുടെ ചിത്രമുള്ള പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയതായി പരാതി
അമ്പല­പ്പുഴ: ഗാന്ധിജിയുടെ ചിത്രമുള്ള പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയതായി പരാതി. പുന്തലയിലെ ഒരു വീടിന്റെ വാസ്തുബലി ചടങ്ങിലാണ് ഗാന്ധിജിയുടെ ചിത്രമുള്ള പ്ലേറ്റില്‍ കഴിഞ്ഞ ദിവസം ആഹാരം വിളമ്പി­യത്. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവാക്കളില്‍ ചിലര്‍ വീട്ടുടമയെ വിവരമറിയിച്ചതോടെയാണ് രാഷ്ട്രപിതാവിന്റെ ചിത്രം പതിച്ച പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയതിന്റെ ഗൗരവം വീട്ടുകാര്‍ക്ക് മനസ്സിലാ­യത്.

ഭക്ഷണം പാകം ചെയ്ത കടക്കാര്‍ക്കും സംഭവത്തിന്റെ തീവ്രത അത്രകണ്ട് മനസ്സിലായിരു­ന്നില്ല. അപകടം മണത്തറിഞ്ഞ ഉടന്‍ വീട്ടുകാര്‍ പ്ലേറ്റുകള്‍ അപ്പാടെ മാറ്റുകയായിരുന്നു. ഗാന്ധിജിയുടെ ചിത്രത്തെ അവഹേളിച്ചതായി യുവാക്കള്‍ അമ്പലപ്പുഴ സി.ഐ യ്ക്ക് പരാതി നല്‍കി.


Keywords: Ambalappuzha, Gandiji, picture, paper, plate, food, serve, house, shop, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia