Complaint | ആലുവ കൊലപാതകം: പെൺകുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പൂജാരികള്‍ വിസമ്മതിച്ചെന്ന ആരോപണം വ്യാജമെന്നും കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും പൊലീസിൽ പരാതി; തനിക്ക് തെറ്റുപറ്റിയെന്നും ക്ഷമ ചോദിക്കുകയാണെന്നും യുവാവ്

 


കൊച്ചി: (www.kvartha.com) ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പൂജാരികള്‍ വിസമ്മതിച്ചെന്ന ചാലക്കുടി സ്വദേശി രേവത് ബാബുവിന്റെ ആരോപണം വ്യാജമെന്ന് പൊലീസിൽ പരാതി. ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാല്‍ എന്നയാൾ റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് ഇയാൾ  നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രസ്താവനയിലൂടെ മതസ്പര്‍ധ വളര്‍ത്താനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. 

അതിനിടെ, ആരോപണം തെറ്റാണെന്ന് രേവത് പ്രതികരിച്ചു. തനിക്കു തെറ്റുപറ്റി എന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിക്കുകയാണെന്നും ഫേസ് ബുക് ലൈവിലൂടെ രേവത് പറഞ്ഞു.

Complaint | ആലുവ കൊലപാതകം: പെൺകുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പൂജാരികള്‍ വിസമ്മതിച്ചെന്ന ആരോപണം വ്യാജമെന്നും കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും പൊലീസിൽ പരാതി; തനിക്ക് തെറ്റുപറ്റിയെന്നും ക്ഷമ ചോദിക്കുകയാണെന്നും യുവാവ്

കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന് രേവത് പറഞ്ഞുവെന്നാണ് മാധ്യമങ്ങൾ റിപോർട് ചെയ്തത്. പലയിടത്തും പൂജാരിമാരെ അന്വേഷിച്ചെങ്കിലും ആരും വരാന്‍ കൂട്ടാക്കിയില്ലെന്നും ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പൂജാരിമാര്‍ ചോദിച്ചതായും അവരൊന്നും മനുഷ്യരല്ലെന്നും രേവത് പറഞ്ഞതായും റിപോർട്ടിൽ പറയുന്നു. പുതിയ സംഭവ വികാസത്തിൽ രേവതിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Keywords:  Complaint filed against Revat Babu for False Claims on Priests refusing Aluva Girl Funeral, Kochi, News, Complaint filed, Revat Babu, False Claims, Allegation, Social Media, Aluva Girl Funeral, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia