രാജ­ധാ­നി­യില്‍ ടിക്കറ്റ് പരി­ശോ­ധ­ക­രു­ടെ കീ­ശ­യി­ലെ­ത്തുന്ന­ത് ല­ക്ഷങ്ങള്‍

 


രാജ­ധാ­നി­യില്‍ ടിക്കറ്റ് പരി­ശോ­ധ­ക­രു­ടെ കീ­ശ­യി­ലെ­ത്തുന്ന­ത് ല­ക്ഷങ്ങള്‍
ഷൊര്‍­ണൂര്‍: രാ­ജ­ധാ­നി എ­ക്‌­സ്­പ്ര­സ്സ് കു­തി­ച്ചോ­ടു­ന്ന­ത് കൈ­ക്കൂ­ലി­യു­ടെ ക­രി­മ്പു­ക­യു­യര്‍­ത്തി. കേ­ര­ള­ത്തി­ലേ­ക്കു­ള്ള രാ­ജ­ധാ­നി എ­ക്‌­സ്­പ്ര­സ്സി­ന്റെ ഒ­റ്റ ഷെ­ഡ്യൂള്‍ യാ­ത്ര­യില്‍ ടി­ക്ക­റ്റ് പ­രി­ശോ­ധ­ക­രു­ടെ കീ­ശ­യി­ലെ­ത്തു­ന്ന കൈ­ക്കൂ­ലി പണം നാ­ല് ല­ക്ഷ­ത്തോളം രൂ­പ­യാ­ണ്. നാ­ല് ടി­ക്ക­റ്റ് പ­രി­ശോ­ധ­ക­രാ­ണ് കൈ­ക്കൂ­ലി ഇ­ന­ത്തില്‍ ഇ­ത്ര­യും തു­ക പി­ടു­ങ്ങു­ന്ന­ത്. കേ­ര­ള രാ­ജ­ധാ­നി­യി ല്‍ ടിടിമാ­രെ നി­യോ­ഗി­ക്കു­ന്ന­തി­ന് ഡല്‍­ഹി­യില്‍ വന്‍ മാ­ഫി­യ ത­ന്നെ പ്ര­വര്‍­ത്തി­ക്കുന്നു­ണ്ട്.­­

 രാ­ജ­ധാ­നി എ­ക്‌­സ്­പ്ര­സ്സി­ലെ യാ­ത്ര­ക്കാ­രാ­യ സ്­ത്രീ­യെ­യും യു­വാ­വി­നെ­യും മര്‍­ദി­ക്കു­ക­യും പ­രാ­തി അ­ന്വേ­ഷി­ക്കാ­നെ­ത്തി­യ പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­നെ ആ­ക്ര­മി­ക്കു­ക­യും ചെ­യ്­ത­തി­ന് ക­ഴി­ഞ്ഞ ദി­വ­സം പി­ടി­യി­ലാ­യ ട്രെ­യിന്‍ സൂ­പ്ര­ണ്ട് ഉ­ത്തര്‍­പ്ര­ദേ­ശ് സ്വ­ദേ­ശി രോ­ഹി­താ­ഷ് സിം­ഗ്, ടിടിഇ ഹ­രി­യാ­ന­യി­ലെ സു­രേ­ന്ദ്ര പു­നാ­യ് എ­ന്നി­വ­രില്‍ നി­ന്നാ­ണ് കൈ­ക്കൂ­ലി­യെ­ക്കു­റി­ച്ചു­ള്ള ഞെ­ട്ടി­പ്പി­ക്കു­ന്ന വി­വ­രങ്ങള്‍ പോ­ലീ­സി­ന് ല­ഭി­ച്ചത്.
ഉ­ന്ന­ത റെ­യില്‍­വെ ഉ­ദ്യോ­ഗ­സ്ഥ­ര­ട­ങ്ങി­യ ഡല്‍­ഹി മാ­ഫി­യ­യാ­ണ് രാ­ജ­ധാ­നി­യില്‍ ആര്‍­ക്കൊ­ക്കെ ടിടിഇമാ­രാ­യി ഡ്യൂ­ട്ടി നല്‍­ക­ണ­മെ­ന്ന് നി­ശ്ച­യി­ക്കു­ന്ന­തും തീ­രു­മാ­നി­ക്കു­ന്ന­തും. കൈ­ക്കൂ­ലി ഇ­ന­ത്തില്‍ കി­ട്ടു­ന്ന തു­ക­യില്‍ നി­ന്ന് 20 ശ­ത­മാ­നം ഡല്‍­ഹി മാ­ഫി­യ­യ്­ക്ക് കൈ­മാ­റ­ണം. രാ­ജ­ധാ­നി­യു­ടെ ഒ­റ്റ ഷെ­ഡ്യൂള്‍ യാ­ത്ര പൂര്‍­ത്തി­യാ­കു­മ്പോള്‍ ടിടിഇമാ­രു­ടെ കീ­ശ­യില്‍ 3.­­20 ല­ക്ഷ­ത്തോ­ളം രൂ­പ­യും ഡല്‍­ഹി മാ­ഫി­യ­യു­ടെ കൈ­ക­ളി­ലേ­ക്ക് ഒരു ല­ക്ഷ­ത്തോ­ളം രൂ­പ­യും എ­ത്തി­ച്ചേ­രും.

രാ­ജ­ധാ­നി­യില്‍ പ­രി­ശോ­ധ­ന ന­ട­ത്തേ­ണ്ട­ത് റെ­യില്‍­വെ ബോര്‍­ഡി­ന്റെ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള വി­ജി­ലന്‍­സ് വി­ഭാ­ഗ­മാ­ണ്. ഓ­രോ സര്‍­വീ­സ് പൂര്‍­ത്തി­യാ­കു­മ്പോ­ഴും അ­ര­ല­ക്ഷ­ത്തി­ലേ­റെ രൂ­പ അ­വര്‍­ക്കും പ­ടി­യാ­യി എ­ത്തു­ന്ന­തി­നാല്‍ പ­രി­ശോ­ധ­ന ന­ട­ക്കാ­റില്ല.

­­
ഈ സൗ­ക­ര്യ­ങ്ങള്‍ മു­ത­ലെ­ടു­ത്ത് ടി .­­­ടി .­­­ഇ­മാ­രു­ടെ പ­ണ­പ്പി­രി­വി­നു­ള്ള ആര്‍­ത്തി­യാ­ണ് യാ­ത്ര­ക്കാര്‍ ആ­ക്ര­മി­ക്ക­പ്പെ­ടു­ന്ന­ത­ട­ക്ക­മു­ള്ള പ്ര­ശ്‌­ന­ങ്ങള്‍ സൃ­ഷ്ടി­ക്കു­ന്ന­ത്. രാ­ജ്യ­മാ­കെ­യു­ള്ള ന­ഗ­ര­ങ്ങ­ളെ ഡല്‍­ഹി­യു­മാ­യി ബ­ന്ധി­പ്പി­ച്ചു­ള്ള 25 രാ­ജ­ധാ­നി ട്രെ­യി­നു­ക­ളില്‍ ഏ­റ്റ­വും ലാ­ഭ­ക­ര­മാ­ണ് കേ­ര­ള­ത്തി­ലേ­ക്കു­ള്ള ട്രെ­യിന്‍. രാ­ജ­ധാ­നി­യില്‍ ടി.­­­ടി.­­­ഇ മാര്‍­ക്ക് ഡെ­പ്യൂ­ട്ടി ട്രെ­യിന്‍ സൂ­പ്ര­ണ്ട് എ­ന്ന പ­ദ­വി­യാ­ണ് നല്‍­കു­ന്നത്. രാ­ജ­ധാ­നി­യില്‍ ഡ്യൂ­ട്ടി­ക്ക് ഡല്‍­ഹി­യി­ലെ ടി.­­­ടി.­­­ഇ­മാ­രെ മാ­ത്ര­മേ പ­രി­ഗ­ണി­ക്കൂ.

രാ­ജ­ധാ­നി­യില്‍ റി­സര്‍­വേ­ഷന്‍ ടി­ക്ക­റ്റി­ല്ലാ­തെ ക­യ­റു­ന്ന യാ­ത്ര­ക്കാ­രില്‍ നി­ന്നും ഉ­യര്‍­ന്ന ക്ലാ­സി­ലേ­ക്ക് മാ­റാന്‍ ആ­ഗ്ര­ഹി­ക്കു­ന്ന­വ­രില്‍ നി­ന്നും സാ­ധാ­ര­ണ ടി­ക്ക­റ്റു­മാ­യി ഹ്ര­സ്വ­യാ­ത്ര­യ്­ക്ക് ക­യ­റു­ന്ന­വ­രില്‍ നി­ന്നു­മാ­ണ് ടി.­­­ടി.­­­ ഇ­മാ­രു­ടെ കൊ­ള്ള­പ്പി­രി­വ്. സീ­റ്റൊ­ഴി­വു­ണ്ടെ­ങ്കില്‍ താ­ഴ്­ന്ന ക്ലാ­സി­ലെ ടി­ക്ക­റ്റു­കള്‍ ഉ­യര്‍­ന്ന ക്ലാ­സി­ലേ­ക്ക് മാ­റ്റി നല്‍­കാ­മെ­ന്ന് രാ­ജ­ധാ­നി­യു­ടെ നി­യ­മാ­വ­ലി­യി­ലു­ണ്ട്.

ഡല്‍­ഹി­യില്‍ നി­ന്ന് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു­ള്ള രാ­ജ­ധാ­നി­യില്‍ ഒ­ന്നാം­ക്ലാ­സില്‍ 6220ഉം ര­ണ്ടാം­ക്ലാ­സില്‍ 3620ഉം മൂ­ന്നാം­ക്ലാ­സില്‍ 2410ഉം രൂ­പ­യാ­ണ് നി­ര­ക്ക്. മ­റ്റ് ട്രെ­യി­നു­ക­ളി­ലെ ഒ­ന്നാം­ക്ലാ­സ് ടി­ക്ക­റ്റു­മാ­യി രാ­ജ­ധാ­നി­യി­ലെ ര­ണ്ടാം­ക്ലാ­സ് നി­ര­ക്കി­ന് വ­ലി­യ വ്യ­ത്യാ­സ­മി­ല്ല. ഇ­ത­ട­ക്കം എ­ല്ലാ ക്ലാ­സു­ക­ളി­ലേ­ക്കും ഇ­ര­ട്ടി­തു­ക­യും പി­ഴ­യാ­യി മ­റ്റൊ­രു വന്‍­തു­ക­യും അ­ടക്ക­ണ­മെ­ന്ന് ടി.­­­ടി.­­­ഇ­മാര്‍ ആ­ദ്യം നിര്‍­ദ്ദേ­ശി­ക്കും.­­­

പി­ഴ ഒ­ഴി­വാ­ക്കു­ക­യും ഒ­ന്നാം­ക്ലാ­സി­ന്റെ നി­ര­ക്കാ­യ 6220 രൂ­പ നല്‍­കി­യാല്‍ യാ­ത്ര അ­നു­വ­ദി­ക്കാ­മെ­ന്നു­മാ­വും അ­ടു­ത്ത­ഘ­ട്ടം.
ചി­ല ടി.­­­ടി.­­­ഇ­മാര്‍ ര­ണ്ടാം­ക്ലാ­സ് ടി­ക്ക­റ്റി­ന്റെ ഇ­ര­ട്ടി­യാ­ണ് വാ­ങ്ങു­ന്ന­ത്. ഈ തു­ക­യ്­ക്ക് ര­സീ­ത് നല്‍­കാ­തെ ഒ­ഴി­വു­ള്ള സീ­റ്റു­ക­ളില്‍ യാ­ത്ര അ­നു­വ­ദി­ക്കു­ക­യാ­ണ് രീ­തി. തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്ന് മം­ഗ­ലാ­പു­ര­ത്തേ­ക്കോ ഗോ­വ­യി­ലേ­ക്കോ പോ­കേ­ണ്ട­വ­രില്‍ നി­ന്നും ഡല്‍­ഹി­ക്കു­ള്ള നി­ര­ക്ക് ഈ­ടാ­ക്കു­ന്ന­തും പ­തി­വാ­ണ്.

നൂ­റു­ക­ണ­ക്കി­ന് യാ­ത്ര­ക്കാ­രാ­ണ് ഇ­ത്ത­ര­ത്തില്‍ ടി.­­­ടി.­­­ഇ­മാ­രു­ടെ കൊ­ള്ള­യ്­ക്ക് ഇ­ര­യാ­വു­ന്ന­ത്. കേ­ര­ള രാ­ജ­ധാ­നി­യി­ലെ കൈ­ക്കൂ­ലി മാ­ഫി­യ­യെ­ക്കു­റി­ച്ച് സ്ഥി­ര­യാ­ത്ര­ക്കാ­രാ­യ പന്‍­വേ­ലി­ലെ­യും മം­ഗ­ലാ­പു­ര­ത്തേ­യും വ്യ­വ­സാ­യി­കള്‍ സി.­­­ബി.­­­ഐ­ക്ക് പ­രാ­തി നല്‍­കി­യി­ട്ടുണ്ട്.

Keywords:  Train, Ticket, Attack, Police, Reservation, CBI, Kerala, Rajadhani Express
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia