Complaint Against Student| സേ പരീക്ഷയ്ക്കിടെ തര്‍ക്കം: ബ്ലേഡ് കൊണ്ട് സഹപാഠിയെ മുറിവേല്‍പിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥിനിക്കെതിരെ കേസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ ഒരു ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ സേ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ 11 മണിയോടെ പ്ലസ് ടു ഫിസിക്സ് സേ പരീക്ഷ നടക്കുന്ന ക്ലാസ് മുറിയിലായിരുന്നു സംഭവം.
Aster_MIMS

Complaint Against Student| സേ പരീക്ഷയ്ക്കിടെ തര്‍ക്കം: ബ്ലേഡ് കൊണ്ട് സഹപാഠിയെ മുറിവേല്‍പിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥിനിക്കെതിരെ കേസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പരീക്ഷ നടക്കുന്നതിനിടയില്‍ മുന്‍വശത്തെ ബെഞ്ചിലിരിക്കുന്ന പെണ്‍കുട്ടി എന്തോ പറഞ്ഞപ്പോള്‍ പ്രകോപിതയായി മാനസിക സമനില തെറ്റിയ നിലയില്‍ പിന്‍ബെഞ്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടി അവളെ ബ്ലേഡ് കൊണ്ട് കൈക്കും കഴുത്തിനും മുറിവേല്‍പ്പിക്കുകയായിരുന്നു.

മുറിവേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് പോയി. മുറിവേല്‍പിച്ച കുട്ടിയെ കുട്ടികളുടെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് കൗണ്‍സിലിംഗിന് വിധേയമാക്കി. രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Keywords: Complaint Against Student, Kannur, News, Complaint, Police, Case, Student, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia