തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിച്ച യുവകേരളയാത്രയ്ക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിനു മുകളില്‍ കയറിയിരുന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി.
എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാനാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതായും ഗതാഗത തടസം സൃഷ്ടിച്ചതായും പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. യുവകേരള
യാത്രയ്ക്കിടയില്‍ രാഹുലിനെ കാണാനെത്തിയ പ്രവര്‍ത്തകരുടെ തിക്കും തിരക്കും കൂടിയതിനാല്‍ ഗതാഗത തടസം അനുഭവപ്പെട്ടതിനാല്‍ രാഹുല്‍ വാഹനത്തിനു മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു.
പ്രമുഖ രാഷ്ട്രീയ നേതാവ് മരിച്ചതായുള്ള വ്യാജ സന്ദേശം ആശങ്കപരത്തി
എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാനാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതായും ഗതാഗത തടസം സൃഷ്ടിച്ചതായും പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. യുവകേരള
യാത്രയ്ക്കിടയില്‍ രാഹുലിനെ കാണാനെത്തിയ പ്രവര്‍ത്തകരുടെ തിക്കും തിരക്കും കൂടിയതിനാല്‍ ഗതാഗത തടസം അനുഭവപ്പെട്ടതിനാല്‍ രാഹുല്‍ വാഹനത്തിനു മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു.
Keywords: Complaint against Rahul Gandhi, Thiruvananthapuram, Police, Vehicles, Youth, Congress, Police Station, Politics, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.