വിദ്യാര്‍ഥികള്‍ക്ക് വിലക്കുമായി സ്വകാര്യ ബസുകള്‍; കുട്ടികളെ വരി നിര്‍ത്തി ഇന്റര്‍വ്യൂ ചെയ്തുവെന്നും ആരോപണം

 


കോഴിക്കോട്: (www.kvartha.com 22.02.2022) കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്കുമായി സ്വകാര്യ ബസുകള്‍. വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ ബസ് ജീവനക്കാര്‍ ഇന്റര്‍വ്യൂ ചെയ്തുവെന്നും ആരോപണമുണ്ട്.

സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിക്കഴിഞ്ഞാല്‍ ആദ്യം യാത്രക്കാര്‍ കയറും. എല്ലാവരും കയറി കഴിയുന്നതുവരെ വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കണം. വിദ്യാര്‍ഥികളില്‍ ചിലരെ എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചതിനു ശേഷം ബസ് പുറപ്പെടാനൊരുങ്ങുന്ന സമയത്ത് അകത്ത് കയറ്റും. ബസില്‍ കയറിയാലും ഒഴിഞ്ഞ സീറ്റുകളില്‍ ഇരിക്കാനും കുട്ടികള്‍ക്ക് അനുവാദമില്ലെന്നും ആരോപണമുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് വിലക്കുമായി സ്വകാര്യ ബസുകള്‍; കുട്ടികളെ വരി നിര്‍ത്തി ഇന്റര്‍വ്യൂ ചെയ്തുവെന്നും ആരോപണം

Keywords:  Complaint against private buses that refuse to take students, Kozhikode, News, Students, Complaint, Allegation, Bus, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia