Complaint against notice | ജുമുഅയ്ക്കു ശേഷം വിദ്വേഷ പ്രസംഗം നടത്തിയാൽ നടപടിയെന്ന പൊലീസ് നിദേശത്തിനെതിരെ കമീഷനർക്ക് പരാതി; വിശദീകരണവുമായി പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന മതപ്രഭാഷണങ്ങൾ നിയന്ത്രിക്കാനുള്ള പൊലീസ് നിദേശത്തിനെതിരെ കമീഷനർക്ക് നേതാക്കളുടെ പരാതി. കണ്ണൂർ സിറ്റി പൊലീസ് കമീഷനർ ആർ ഇളങ്കോവിനാണ് പരാതി നൽകിയത്. കണ്ണൂർ ജില്ലയിലെ മയ്യിൽ മേഖലയിലാണ് മസ്ജിദ് കമിറ്റി ഭാരവാഹികൾക്കാണ് മുന്നറിയിപ്പുമായി പൊലീസ് നോടീസ് നൽകിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ പള്ളികളിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങളുണ്ടായാൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
  
Complaint against notice | ജുമുഅയ്ക്കു ശേഷം വിദ്വേഷ പ്രസംഗം നടത്തിയാൽ നടപടിയെന്ന പൊലീസ് നിദേശത്തിനെതിരെ കമീഷനർക്ക് പരാതി; വിശദീകരണവുമായി പൊലീസ്

ജില്ലയിലെ മയ്യിൽ പൊലീസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമിറ്റി ഭാരവാഹികൾക്കാണ് കഴിഞ്ഞ ദിവസം ഇൻസ്പെക്ടറുടെ സീൽ പതിച്ച നോടീസ് ലഭിച്ചത്. പ്രവാചക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അറിയിപ്പെന്നാണ് നോടീസിലുള്ളത്. ജുമുഅ നമസ്‌കാരത്തിനുശേഷം നിലവിലുള്ള സാമുദായിക സൗഹാർദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണങ്ങൾ നടത്താൻ പാടില്ല. അങ്ങനെ സംഭവിച്ചതായി വിവരം ലഭിച്ചാൽ അത്തരം വ്യക്തികളുടെ പേരിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോടീസിൽ മുന്നറിയിപ്പ് നൽകുന്നു.

ഇത് വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ചില പള്ളികളിൽ നോടീസ് നൽകിയതെന്ന് മയ്യിൽ പൊലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ് പ്രതികരിച്ചു. എന്നാൽ, ഏത് സാഹചര്യത്തിലാണ് നോടീസ് നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രടറി അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script