Police | 'മദ്യ ലഹരിയിൽ പൊലീസുകാരൻ; സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥന് അസഭ്യ വർഷം'; സംഭവം ഇങ്ങനെ!

 


ഇടുക്കി: (KVARTHA) രാത്രികാല പൊലീസ് സ്റ്റേഷൻ പരിശോധനയുടെ ഭാഗമായി എത്തിയ സബ് ഡിവിഷൻ ഓഫീസർക്ക് മദ്യ ലഹരിയിലായിരുന്ന സിവിൽ പൊലീസ് ഓഫീസറുടെ വക അസഭ്യ വർഷമെന്ന് ആക്ഷേപം. അതിർത്തിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

Police | 'മദ്യ ലഹരിയിൽ പൊലീസുകാരൻ; സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥന് അസഭ്യ വർഷം'; സംഭവം ഇങ്ങനെ!

ഡിവൈഎസ്പിയുടെ കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിൽ രാത്രികാല പരിശോധനകൾ നിർബന്ധമാണ്. ഇതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ എത്തിയത്. ഈ സമയം സ്റ്റേഷനുള്ളിൽ കാല് നിലത്തുറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്ന സിവിൽ പൊലീസ് ഓഫീസറോട് എന്താണ് ഈ അവസ്ഥയിൽ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ എന്റെ ജോലി തീർന്നതാണ് ഞാൻ വെറുതെ നിൽക്കുന്നതാണ് എന്ന് മറുപടി നൽകിയെന്നാണ് വിവരം.

ജോലി കഴിഞ്ഞെങ്കിൽ വീട്ടിൽ പോകാൻ ആവശ്യപ്പെട്ടതാണ് പൊലീസുകാരനെ ചൊടിപ്പിച്ചത്. ഒരു പ്രകോപനവുമില്ലാതെ മേലുദ്യോഗസ്ഥനെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയായിരുന്നുവെന്നും അശ്ലീലം അസഹനീയമായതോടെ പരിശോധന മതിയാക്കി സബ് ഡിവിഷൻ ഓഫീസർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് സ്റ്റേഷനിൽ ഈ സമയമുണ്ടായിരുന്നവർ പറയുന്നത്.

ഇവിടുത്തെ വ്യാജ മദ്യ ലോബികളുമായി ചില പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു. ഇവരുടെ സൽക്കാരം സ്വീകരിച്ചാണ് പലരും രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. ഏതാനും വർഷങ്ങൾക്ക് ഇവിടുത്തെ ഒരു പൊലീസ് കോൺസ്റ്റബിൾ മരിച്ചത് മദ്യ മാഫിയ നൽകിയ മദ്യം കഴിച്ചാണെന്ന വിചിത്ര സംഭവവും പുറത്തുവന്നിരുന്നു.

Keywords: News, Kerala, Idukki, Crime, Idukki, Police, Complaint, Police Station, Officer, Complaint against police for indecent behavior. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia