Report | പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ പൊലീസുകാരൻ മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞുവെന്ന പരാതി: രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപോർട് പുറത്ത്; ഗുരുതര ആരോപണങ്ങൾ

 


ഇടുക്കി: (KVARTHA) രാത്രികാല പൊലീസ് സ്റ്റേഷൻ പരിശോധനയുടെ ഭാഗമായി എത്തിയ സബ് ഡിവിഷൻ ഓഫീസറെ മദ്യ ലഹരിയിൽ സിവിൽ പൊലീസ് ഓഫീസർ അസഭ്യം പറഞ്ഞ സംഭവം സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപോർടും പുറത്തായി. പൊലീസുകാരുടെ വാട്സ് ആപ് ഗ്രൂപിലൂടെ പുറത്തുവന്ന റിപോർടാണ് വ്യാപകമായി പ്രചരിക്കുന്നത്.അതീവ രഹസ്യ സ്വഭാവമുള്ള റിപോർട് ചോർന്നത് പൊലീസ് സേനയ്ക്കാകെ നാണക്കേടായി മാറി. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപോർടിൽ സിവിൽ പൊലീസ് ഓഫീസർക്കെതിരെ ഗുരുതര ആരോപണമാണുള്ളത്.

Report | പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ പൊലീസുകാരൻ മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞുവെന്ന പരാതി: രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപോർട് പുറത്ത്; ഗുരുതര ആരോപണങ്ങൾ

രാത്രി പരിശോധനക്കായി സബ് ഡിവിഷൻ ഓഫീസറുടെ ചുമതല വഹിക്കുന്ന വണ്ടൻമേട് എസ് ഐ കമ്പംമെട്ട് സ്റ്റേഷനിൽ എത്തിയപ്പോൾ ജിഡി ചാർജുകാരനെയും മറ്റ് ചുമതലക്കാരെയും കൂടാതെ സ്റ്റേഷന്റെ മുറ്റത്ത് നിന്നിരുന്ന പൊലീസുകാരനെ കണ്ട ചാർജ് ഓഫീസറായ എസ്ഐ, വീട്ടിൽ പോകാറായില്ലേയെന്ന് ചോദിച്ചപ്പോൾ താൻ ഉത്സവ ഡ്യൂടി കഴിഞ്ഞ് മടങ്ങി വന്നതാണെന്നും സൗകര്യമുള്ളപ്പോൾ പോകുമെന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് എസ് ഐയോട് പരുഷമായി സംസാരിച്ചുവെന്നാണ് ആരോപണം.

എസ്ഐ യുടെ ആവശ്യ പ്രകാരം സംഭവം ജിഡിയിൽ രേഖപ്പെടുത്തുന്നതിനായി പൊലീസുകാർ സ്റ്റേഷനുള്ളിലേക്ക് കയറിയ സമയത്ത് ജീപിൽ കയറി ഇരിക്കുകയായിരുന്ന എസ്ഐയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും നിന്നെ ന്യൂസിലാൻഡിന് വിടാമോന്ന് ഒന്നു നോക്കേട്ടെടാ എന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയെന്നുമാണ് റിപോർടിൽ പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ രാത്രികാല പരിശോധനയുടെ ഭാഗമായാണ് സബ് ഡിവിഷൻ ഓഫീസറുടെ ചുമതലയുള്ള വണ്ടന്മേട് എസ് ഐ കമ്പംമെട്ട് സ്റ്റേഷനിൽ എത്തിയത്. ഈ സമയം സ്റ്റേഷൻ മുറ്റത്ത് കാല് നിലത്തുറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്ന പൊലീസുകാരനോട് എന്താണ് ഈ അവസ്ഥയിൽ നിൽക്കുന്നത്.വീട്ടിൽ പോകാൻ ആവശ്യപ്പെട്ടതാണ് പൊലീസുകാരനെ ചൊടിപ്പിച്ചതെന്നാണ് പറയുന്നത്. ഒരു പ്രകോപനവുമില്ലാതെ മേലുദ്യോഗസ്ഥനെ അസഭ്യം പറയുകയായിരുന്നുവെന്നും അശ്ലീലം അസഹനീയമായതോടെ പരിശോധന മതിയാക്കി സബ് ഡിവിഷൻ ഓഫീസർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് സ്റ്റേഷനിൽ ഈ സമയമുണ്ടായിരുന്നവർ പറയുന്നത്.

ഇവിടുത്തെ വ്യാജ മദ്യ ലോബികളുമായി ചില പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു. ഇവരുടെ സൽക്കാരം സ്വീകരിച്ചാണ് പലരും രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. ഏതാനും വർഷങ്ങൾക്ക് ഇവിടുത്തെ ഒരു പൊലീസ് കോൺസ്റ്റബിൾ മദ്യ മാഫിയ നൽകിയ മദ്യം കഴിച്ച് മരിച്ചുവെന്ന സംഭവവും പുറത്തുവന്നിരുന്നു. അതേസമയം മേലുദ്യോഗസ്ഥനെ മറ്റ് കീഴുദ്യോഗസ്ഥരുടെ മുന്നിൽ വച്ച് പരസ്യമായി അസഭ്യം പറഞ്ഞതായി ആരോപണമുയർന്ന പൊലീസുകാരനെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നതാണ് കൗതുകകരം.

Keywords: News, Kerala, Idukki, Crime, Police, Complaint, Report, Complaint, Investigation, Social Media, Complaint against police for indecent behavior: Intelligence report is out, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia