പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് തുക വാങ്ങുന്നതായി പരാതി
Feb 8, 2018, 12:17 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 08.02.2018) പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് തുക വാങ്ങുന്നതായി പരക്കെ പരാതി. പാസ്‌പോര്‍ട്ട് പ്രത്യേകം കവറിലാക്കി തപാലില്‍ എത്തിക്കാന്‍ 330, 430 രൂപ നിരക്കുകളിലുള്ള പൗച്ചുകളിലൊന്നു വാങ്ങണമെന്നും എസ്എംഎസിനു 45 രൂപ അടയ്ക്കണമെന്നും പറഞ്ഞ് ഓഫീസുകളിലെ ഒരു ഡസ്‌ക് അപേക്ഷകരില്‍നിന്നു പണം വാങ്ങുന്നതായാണു പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് അടച്ചില്ലെങ്കിലും സുരക്ഷിതമായ പാക്കിംഗില്‍ രജിസ്‌റ്റേഡ് പോസ്റ്റില്‍ സുരക്ഷിതമായി പാസ്റ്റ്‌പോര്‍ട്ട് വിലാസക്കാരന് ലഭിക്കും. ലക്ഷങ്ങളുടെ പകല്‍ക്കൊള്ളയാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ദിവസവും ഇവര്‍ വാങ്ങിയെടുക്കുന്നതെന്ന് പാസ്‌പോര്‍ട്ട് ഏജന്‍സികള്‍ വ്യക്തമാക്കി.
പൗച്ചിനും എസ്എംഎസിനും എന്ന പേരില്‍ പാസ് പോര്‍ട്ട് ഓഫീസില്‍ തുക ചോദിച്ചാല്‍ പതിവ് പാക്കിംഗില്‍ അയച്ചാല്‍ മതിയെന്നു പറയാന്‍ ഏജന്‍സികള്‍ അപേക്ഷകരെ ബോധവത്കരിക്കുന്നുണ്ട്. ഇതറിയാതെ എത്തുന്നവരെയാണ് 600 രൂപവരെ അധികം വാങ്ങി കൊള്ളയടിക്കുന്നത്.
സാധാരണ പാസ്‌പോര്‍ട്ടിന് 1500, തത്കാലിന് 3500 രൂപ എന്നതാണ് പാസ്‌പോര്‍ട്ടിനുള്ള ഫീസ്. പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ പരിശോധിച്ച് ഫോട്ടോയെടുത്തു കഴിഞ്ഞാലുടന്‍ പാസ്‌പോര്‍ട്ട് അയയ്ക്കാനും സൂക്ഷിക്കാനുമായി 330, 430 രൂപ നിരക്കിലുള്ള പൗച്ച് ഉണ്ടെന്നും രൂപ അടയ്ക്കണമെന്നും ജീവനക്കാര്‍ നിര്‍ദേശിക്കുന്നതിനൊപ്പം പോലീസ് വേരിഫിക്കേഷന്‍ സമയം ഉള്‍പ്പെടെ വിവരങ്ങള്‍ എസ്എംഎസ് അയയ്ക്കാന്‍ 45 രൂപയും വാങ്ങും.
താല്‍പര്യമുള്ളവര്‍ മാത്രം പൗച്ചിനും എസ്എംഎസിനും പണം അടച്ചാല്‍ മതിയെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും ഈ അറിയിപ്പ് കാണാവുന്ന വിധം ഓഫീസില്‍ പ്രദര്‍ശിപ്പിക്കാറില്ല. ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ ആരായാനുള്ള ഫോണ്‍ ഒരിക്കലും അധികൃതര്‍ അറ്റന്റു ചെയ്യാറില്ലെന്നും പരാതിയുണ്ട്. എന്‍ക്വയറി ഫോണ്‍ പല ഓഫീസുകളിലും സ്വിച്ച് ഓഫാണുതാനും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Complaint, Passport, SMS, Complaint against Passport Seva Kendra.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.