KSRTC | 'ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിയെ റോഡില്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ക്രൂരത'; പരിക്കേറ്റ കുട്ടി ആശുപത്രിയില്‍
Sep 22, 2022, 19:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിയെ റോഡില്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടന്നുകളഞ്ഞതായി പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കുണ്ടറ നാന്തിരിക്കല്‍ സ്വദേശി നിഖിലാണ് യാത്രയ്ക്കിടെ ബസില്‍നിന്ന് തെറിച്ചുവീണത്. പരിക്കേറ്റ നിഖില്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ചൊവ്വാഴ്ച വൈകിട്ട് 4.13 ന് എഴുകോണ്‍ പെട്രോള്‍ പമ്പിനു സമീപമാണ് അപകടമുണ്ടായത്. വിദ്യാര്‍ഥി വീണിട്ടും അര കിലോമീറ്ററോളം ദൂരം പിന്നിട്ടിട്ടാണ് ബസ് നിര്‍ത്തിയതെന്നാണ് പരാതി. റോഡില്‍ വീണ നിഖിലിനെ പിന്നീട് ബൈക് യാത്രക്കാരനും കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് സുരേഷ് ബാബുവുമാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എഴുകോണ്‍ ടെക്നികല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നിഖില്‍ സുനില്‍ വൈകിട്ട് കൊട്ടാരക്കര കരുനാഗപ്പള്ളി കെ എസ് ആര്‍ ടി സി ബസില്‍ കുണ്ടറയ്ക്കു വരികയായിരുന്നു. ബസിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന നിഖില്‍ പുറത്തേക്കു തെറിച്ചുവീണു. നിഖിലിനൊപ്പമുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കിയെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല.
കന്‍ഡക്ടറും ഇടപെട്ടില്ല. അര കിലോമീറ്റര്‍ മാറി ചീരങ്കാവില്‍ ബസ് നിര്‍ത്തിയിട്ടും പരിക്കേറ്റ വിദ്യാര്‍ഥിയെക്കുറിച്ച് ജീവനക്കാര്‍ അന്വേഷിച്ചില്ല. തലയ്ക്കും കാലിനും മുഖത്തും തോളിനുമാണ് കുട്ടിക്ക് പരിക്കേറ്റത്. നിഖിലിന്റെ സുഹൃത്തുക്കളും വീട്ടുകാരും കൊല്ലം ഡിപോയില്‍ ഇതുസംബന്ധിച്ച് പരാതി അറിയിച്ചപ്പോള്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
Keywords: Complaint Against KSRTC Employees, Kollam, News, Complaint, Injured, KSRTC, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.