ഹോസ്റ്റലിലെ ലൈംഗിക പീഡനം: നടപടിയെടുക്കാത്ത വൈദികനെതിരെയും പരാതി

 


ADVERTISEMENT

ഇടുക്കി: പീരുമേട് മരിയഗിരിയില്‍ ഇ.എം.എച്ച്.എസ്. സ്‌കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികളെ സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടികളുടെ പരാതി. ഹോസ്റ്റലില്‍ വെച്ചാണ് സഹോദരങ്ങളെ മുതിര്‍ന്ന കുട്ടികള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് കുട്ടികള്‍ ഹോസ്റ്റല്‍ വാര്‍ഡനായ വൈദികന് പരാതി നല്‍കിയിരുന്നുവെങ്കിലും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ല. അതുകൊണ്ടുതന്നെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കുട്ടികള്‍ വാര്‍ഡനായ വൈദികനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ഡന്‍ പ്രശ്‌നത്തില്‍ ഇടപെടാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ ഇതു സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അക്രമം കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ മാനേജ്‌മെന്റും തയാറായില്ല. മാനേജ്‌മെന്റിന്റേയും വൈദികന്റേയും നിലപാടിനെ തുടര്‍ന്ന് തങ്ങള്‍ ഇപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കയാണെന്ന് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സഹോദരങ്ങളായ കുട്ടികള്‍ പറയുന്നു.
ഹോസ്റ്റലിലെ ലൈംഗിക പീഡനം: നടപടിയെടുക്കാത്ത വൈദികനെതിരെയും പരാതി
കൊല്ലം സ്വദേശികളായ ഒന്‍പത്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മാനേജ്‌മെന്റില്‍ നിന്നും തികഞ്ഞ അവഗണന അനുഭവിക്കേണ്ടിവന്നത്. ഇതിനെതിരെ പിതാവ് ആഭ്യന്തര മന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ വിദ്യാലയത്തില്‍ സിറ്റ് നേടാന്‍ പതിനായിരങ്ങളാണ് രക്ഷിതാക്കള്‍ മാനേജ്‌മെന്റിന് നല്‍കുന്നത്.

ഹോസ്റ്റലില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന വിശ്വാസത്തില്‍ കഴിയുമ്പോള്‍ അവിടെ കുട്ടികള്‍ക്ക് കടുത്ത പീഡനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് പിതാവ് ആരോപിച്ചു. അതേസമയം, കുട്ടികളുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്. പരാതിക്കാരായ കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്ന ഘട്ടത്തിലാണ് വ്യാജ പരാതിയുമായി വന്നിരിക്കുന്നതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

Also Read: 
ഗൈനക്കോളജിസ്റ്റിനെതിരെ സോഷ്യല്‍മീഡിയകളില്‍ വ്യാജ പ്രചരണം; 6 പേരെ തിരിച്ചറിഞ്ഞു

Keywords:  Idukki, Brothers, Complaint, Parents, Students, Protection, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia