'ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി'; യുവതിയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ

 


സുല്‍ത്താന്‍ബത്തേരി: (www.kvartha.com 09.10.2021) 38 വയസുകാരിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ശംശാദ് (24), ഫസല്‍ മഹബൂബ് (23), സൈഫു റഹ്മാൻ (26) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 27നാണ് സംഭവം. യുവതിക്ക് ചികിത്സയും ചികിത്സക്കുള്ള പണവും സംഘടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഏറണാകുളത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. പുല്‍പ്പള്ളിയില്‍ നിന്നും എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഹോടെലില്‍ മുറിയെടുത്ത് കുടിക്കാന്‍ ജ്യൂസ് പോലയുള്ള ദ്രാവകം നല്‍കിയെന്നും മയക്കിയ ശേഷം പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നുമാണ് യുവതിയുടെ പരാതി.

'ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി'; യുവതിയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി സബ് ഡിവിഷന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനുശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കി.

Keywords:  News, Wayanad, Kerala, State, Top-Headlines, Molestation attempt, Molestation, Complaint, Complaint against 3 youths on molestation case.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia