SWISS-TOWER 24/07/2023

Maoists | കണ്ണൂരില്‍ ജനവാസ കേന്ദ്രങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് പരാതി; അന്വേഷണവുമായി പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മലയോരത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പരാതികൾക്കിടെ പൊലീസ് അന്വേഷണം ശക്തമാക്കി. പശ്ചിമഘട്ടം വനമേഖലയുടെ ഭാഗമായ കൊട്ടിയൂര്‍ വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് പറയുന്നത്. ഇവരുടെ കാംപ് ഹൗസ് പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറയുന്നു. തണ്ടര്‍ബോള്‍ടിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിവരികയാണ്. ചെറുപുഴ മുതല്‍ കൊട്ടിയൂര്‍ വരെയുളള പൊലീസ് സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ രാത്രികാല പാറാവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Maoists | കണ്ണൂരില്‍ ജനവാസ കേന്ദ്രങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് പരാതി; അന്വേഷണവുമായി പൊലീസ്

ചില സ്‌റ്റേഷനുകളില്‍ മണല്‍ചാക്കുകള്‍ അട്ടിയിട്ടു തീര്‍ത്ത ബങ്കറുകളും ഉണ്ടാക്കിയിട്ടുണ്ട്. ആയുധമേന്തിയ പൊലീസുകാരെയാണ് സുരക്ഷാ ചുമതയലയ്ക്കായി നിയോഗിച്ചിട്ടുളളത്. തുടര്‍ച്ചയായി രണ്ടാം തവണയും ഇരിട്ടിയിലെ അയ്യങ്കുന്ന് പഞ്ചായതിലെ ഒരു വീട്ടിൽ മാവോയിസ്റ്റുകൾ എത്തിയെന്നാണ് വിവരം. രാത്രി 10.15 മണി വരെ ഈ വീട്ടില്‍ തങ്ങിയ സംഘം ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയും ചെയ്തതിനു ശേഷം തിരിച്ചു പോയെന്നാണ് പറയുന്നത്. പൊലീസ് ഇവിടെയെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. കൊട്ടിയൂര്‍ വന്യമൃഗമേഖലയില്‍ തണ്ടര്‍ ബോള്‍ടും തിരച്ചില്‍ നടത്തുന്നുണ്ട്. നേരത്തെ ഇരിട്ടി ബാരാപോള്‍ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ക്വാറി, ക്രഷറുകള്‍ക്കെതിരെ നേരത്തെ മാവോയിസ്റ്റുകള്‍ ഭീഷണിയുയര്‍ത്തിയിരുന്നുവെന്നും പരാതിയുണ്ട്.

വനത്തില്‍ തന്നെ തങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പുറമേ നിന്നുളള സഹായം ലഭിക്കുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇനിയുളള കാലം മണ്‍സൂണ്‍ വരികയാണ്. അതുകൊണ്ടുതന്നെ തണ്ടര്‍ബോള്‍ടിന്റെ തിരച്ചില്‍ അതീവദുഷ്‌കരമായേക്കാം. ഈ സാഹചര്യത്തിലാണ് പൊലീസിലെ സായുധവിഭാഗമടക്കം തിരച്ചില്‍ ശക്തമാക്കിയത്.

Keywords: News, Kerala, Complaint, Kannur, Police, Investigation,   Complaint about Maoist presence in Kannur.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia