Oommen Chandy | ഉമ്മന്‍ചാണ്ടി ഉള്‍പെടെയുള്ള 6 പേര്‍ക്കെതിരെയും കേസുമായി മുന്നോട്ട് പോകുമെന്ന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി
Dec 28, 2022, 17:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പീഡന ആരോപണത്തില്‍ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് സോളാര്‍ പീഡന കേസിലെ പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് നിയമ നടപടിക്ക് പോകാത്തതെന്നും ബാക്കിയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സി ബി ഐ റിപോര്‍ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഉള്‍പെടെയുള്ള ആറ് പേര്‍ക്കെതിരെയും ഹര്‍ജി നല്‍കുമെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയതെന്നും അവര്‍ വ്യക്തമാക്കി.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കും എ പി അബ്ദുല്ലക്കുട്ടിക്കും കൂടി സി ബി ഐ ക്ലീന്‍ ചീറ്റ് നല്‍കിയ സാഹചര്യത്തില്‍ പ്രതികരണം തേടിയപ്പോഴാണ് പരാതിക്കാരി ഇക്കാര്യം വ്യക്തമാക്കിയത്. പീഡിപ്പിച്ചതിന് തെളിവില്ലെന്ന് കാണിച്ചാണ് തിരുവനന്തപുരം സി ജെ എം കോടതിയില്‍ സി ബി ഐ റിപോര്‍ട് നല്‍കിയത്.
ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്ന് സി ബി ഐ കണ്ടെത്തി. പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലെന്ന് സി ബി ഐ റിപോര്‍ടില്‍ പറയുന്നു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോടെലില്‍ വെച്ച് അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. സോളാര്‍ പീഡനത്തില്‍ ആദ്യം രെജിസ്റ്റര്‍ ചെയ്ത കേസാണിത്. എന്നാല്‍, ഈ ആരോപണത്തിലും തെളിവില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.
കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
Keywords: Complainant of solar harassment case says to proceed with case, Thiruvananthapuram, News, Politics, Allegation, Complaint, CBI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

