കേരളത്തിലെ റോഡ് സുരക്ഷയ്ക്ക് 57.34 കോടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കേരളത്തിലെ റോഡ് സുരക്ഷയ്ക്ക് 57.34 കോടി
തിരുവനന്തപുരം:  കണ്ണൂര്‍ ചാല ബൈപാസിലെ ഗ്യാസ് ടാങ്കര്‍ ലോറി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം 57.34 കോടി രൂപ അനുവദിച്ചു. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ചെലവഴിക്കും. ദുരന്തത്തിന്റെ പ്രത്യേക സാഹചര്യം വിലയിരുത്താനായിരുന്നു മന്ത്രിസഭാ യോഗം. കണ്ണൂരില്‍ അപകടമുണ്ടായ റോഡിനു സമാനമായ രീതിയില്‍ സംസ്ഥാനത്തൊട്ടാകെ 216 അപകടസാധ്യതാ മേഖലകളുണ്ട്. ഈ സ്ഥലങ്ങളിലെ അപകട സാധ്യത ഒഴിവാക്കാന്‍ നടപടിയെടുക്കും.

അപകടസാധ്യതാ മേഖലകളില്‍ നാലു ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ടമായി 60 കേന്ദ്രങ്ങളില്‍ ഇതിനോടകം അപകട സാധ്യതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനു നാലരക്കോടി രൂപ ചെലവായി. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനത്തിനു ശേഷം ഈ സ്ഥലങ്ങളില്‍ അപകട സാധ്യത കുറഞ്ഞിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. രണ്ടാം ഘട്ടമായി 50 അപകട സാധ്യതാ പ്രദേശങ്ങളില്‍ എട്ടരക്കോടിയുടെ പ്രവര്‍ത്തനം നടത്തും. മൂന്നാം ഘട്ടത്തില്‍ 50 പ്രദേശങ്ങളില്‍ അഞ്ചരക്കോടി രൂപ ചെലവഴിച്ച് അപകട സാധ്യത കുറയ്ക്കാനുള്ള പ്രവര്‍ത്തനം നടത്തും. ശേഷിക്കുന്ന അപകട സാധ്യതാ പ്രദേശങ്ങളില്‍ നാലാം ഘട്ടമായി പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ദേശീയപാത, സംസ്ഥാനപാത എന്നിവയ്ക്കു സമീപമുള്ള മുഴുവന്‍ അനധികൃത കൈയേറ്റക്കാരെയും ഒഴിപ്പിക്കാന്‍ കളക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രധാനറോഡുകള്‍ കടന്നുപോകുന്ന തിരക്കേറിയ നഗരങ്ങളില്‍ അനധികൃത പാര്‍ക്കിങ് അനുവദിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

റോഡുകളില്‍ 15 ഡിവൈഡറുകള്‍ പുതുക്കിപ്പണിയാനും സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഹസാര്‍ഡ് മാര്‍ക്കര്‍ നിര്‍മിക്കാനുമായി 33.13 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഇതുകൂടി ചേര്‍ത്താണ് 57.34 കോടി രൂപയാവുന്നത്. റോഡ് സേഫ്റ്റി അഥോറിറ്റി യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. റോഡ് സുരക്ഷ സംബന്ധിച്ച് അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കും. എല്ലാ പ്രധാന റോഡുകളിലും റോഡ് സേഫ്റ്റി ഓഡിറ്റിങ് രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. പൊതുമരാമത്ത് വകുപ്പിന് ഇതിന്റെ ചുമതല നല്‍കിയിട്ടുണ്ട്.

ദേശീയപാതകള്‍ നാലുവരിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. ദേശീയപാത 17, 47 എന്നിവയുടെ വീതികൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന മുഴുവന്‍ ബൈപാസുകളുടെയും നിര്‍മാണം ഉടന്‍ പുനരാരംഭിക്കും. കണ്ണൂര്‍, താമരശേരി മാഹി ബൈപാസുകളുടെ നിര്‍മാണം ത്വരിതപ്പെടുത്തും. എല്ലാ ബൈപാസുകളുടെയും പ്രവര്‍ത്തനം ഒരുമിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സമ്പത്തിക പരിമിതിയുള്ള സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സഹായം തേടും.

SUMMARY: A special meeting of the Cabinet announced a compensation package for the victims of the recent gas tanker accident at Chala in Kannur district and a slew of measures to ensure road safety.

key words: special meeting, Cabinet , Chala, Kannur district , accident,  fire, several houses, shops, vehicles, Chief Minister, Oommen Chandy ,Indian Oil Corporation , houses, shops, vehicles, Chief Secretary , National Highways 17 ,Thalassery-Mahe bypasses
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia