Meet the Champion | ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായ മീറ്റ് ദ ചാംപ്യന്‍ പരിപാടിയില്‍ കോമണ്‍ വെല്‍തിലെ വെള്ളിമെഡല്‍ ജേതാവ് ശ്രീശങ്കര്‍ മുരളിയും

 


തിരുവനന്തപുരം: (www.kvartha.com) ദേശീയ കായികദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മീറ്റ് ദ ചാംപ്യന്‍ പരിപാടിയില്‍ ബെര്‍മിംഗ്ഹാം കോമണ്‍വെല്‍ത് ഗെയിംസില്‍ ലോംഗ് ജംപില്‍ വെള്ളിമെഡല്‍ നേടിയ ശ്രീശങ്കര്‍ മുരളിയും പങ്കെടുക്കുന്നു. തിരുവനന്തപുരം പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് ശ്രീശങ്കര്‍.

Meet the Champion | ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായ മീറ്റ് ദ ചാംപ്യന്‍ പരിപാടിയില്‍ കോമണ്‍ വെല്‍തിലെ വെള്ളിമെഡല്‍ ജേതാവ് ശ്രീശങ്കര്‍ മുരളിയും

ഹോകി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷിക ദിനമായ ആഗസ്റ്റ് 29നാണ് ദേശീയ കായികദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 25 മീറ്റ് ദ ചാംപ്യന്‍ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച 25 വിദ്യാര്‍ഥികളെയാണ് ഈ പരിപാടിയിലൂടെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ ജമ്മു, അസം വരെ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്ന് വിവിധ സ്‌കൂളുകളിലെ 25 വിദ്യാര്‍ഥികളെയാണ് പരിപാടിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

Keywords: Common wealth silver medalist Sreesankar Murali at Meet the Champion event as part of National Sports Day celebrations, Thiruvananthapuram, News, Common wealth-Games, Winner, Kerala.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia