പുതിയ ഡി ജി പിയെ കണ്ടെത്താന്‍ സമിതി

 


ADVERTISEMENT

പുതിയ ഡി ജി പിയെ കണ്ടെത്താന്‍ സമിതി
തിരുവനന്തപുരം: ഡി ജി പി ജേക്കബ് പുന്നൂസിന്റെ പിന്‍ഗാമിയെ കണ്ടെത്താനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ ഡി ജി പിയെ നിയമിക്കുക. ഒരാഴ്ചയ്ക്കകം ശുപാര്‍ശ സമര്‍പ്പിക്കാനാണ് സമിതിയോട്  നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജേക്കബ് പുന്നൂസ് ഈ മാസം 31ന് വിരമിക്കും. ചീഫ് സെക്രട്ടറി, ജേക്കബ് പുന്നൂസ്, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഒരു വിദഗ്ദ്ധന്‍ എന്നിവരടങ്ങുന്ന സമിതിയെയാകും നിയോഗിക്കുക. വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ നായര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ എസ് ബാലസുബ്രഹ്മണ്യം എന്നിവരാണ് ഡി ജി പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

Key Words: DGP Jacob Punnose, Kerala, Police,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia