വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

 


ADVERTISEMENT

കല്‍പറ്റ: (www.kvartha.com 17.06.2016) വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. വയനാട് കല്‍പറ്റ വാണിജ്യനികുതി ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലെ മാനേജര്‍ പാലക്കാട് സ്വദേശി ബി. പ്രതാപനാണ് പിടിയിലായത്. കോട്ടത്തറ സ്വദേശിയുടെ പരാതി പ്രകാരമാണ് വിജിലന്‍സ് പിടികൂടിയത്.

1,66,500 രൂപ വാണിജ്യ നികുതി വകുപ്പില്‍ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ട്രേഡിങ് കമ്പനിയിലേക്ക് പത്തു ടണ്‍ കാപ്പിയും കോഫി ക്യൂറിങ് മെഷീനും എത്തിക്കുന്നതിനായി കെട്ടിവച്ചിരുന്നു. തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ മാനേജര്‍ കൈക്കൂലി ആവശ്യപ്പെട്ടു.

ഉടനെ പരാതിക്കാരന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ശേഷം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ തുകയുമായി നേരത്തെ പറഞ്ഞതനുസരിച്ച് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ച് തുക കൈമാറി.

ഇവരെ പിന്തുടര്‍ന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ വിഭാഗം ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.കെ. മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം മാനേജറെ കൈയോടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
വാണിജ്യ നികുതി ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍



Keywords: Wayanad, Arrest, Corruption, Government-employees, Vigilance-Raid, Kerala, Purchase commercial tax officer, Bribe.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia