വരുന്നു 'ജസ്റ്റിസ് ക്‌ളോക്ക്'; സംസ്ഥാനത്തെ വിവിധ കോടതികളിലും ഹൈക്കോടതിയിലും നിലവിലുള്ളതും തീര്‍പ്പായതുമായ കേസുകളുടെ കണക്കുകള്‍ വലിയ എല്‍ ഇ ഡി ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഹൈക്കോടതി
Jan 19, 2020, 11:31 IST
കൊച്ചി: (www.kvartha.com 19.01.2020) സംസ്ഥാനത്തെ വിവിധ കോടതികളിലും ഹൈക്കോടതിയിലും നിലവിലുള്ളതും തീര്‍പ്പായതുമായ കേസുകളുടെ കണക്കുകള്‍ വലിയ എല്‍.ഇ.ഡി ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഹൈക്കോടതി ഭരണ വിഭാഗം. കേസുകളുടെ കണക്ക് പൊതുജനത്തിനറിയാനാണ് കേരള ഹൈക്കോടതിയില്‍ 'ജസ്റ്റിസ് ക്‌ളോക്ക്'.
ഇതിനായി ട്രയല്‍ റണ്‍ ആരംഭിച്ചു. ഈ മാസം തന്നെ ജസ്റ്റിസ് ക്‌ളോക്ക് 'ഓടി'ത്തുടങ്ങിയേക്കും. എന്നാല്‍ കേസിന്റെ എന്തെല്ലാം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
സുപ്രീം കോടതിയുടെ ഇ - കമ്മിറ്റിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഹൈക്കോടതികള്‍ ആദ്യചുവട് വയ്ക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഡിസ്പ്‌ളേ ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ എല്ലാ കീഴ്‌ക്കോടതികളിലും ജസ്റ്റിസ് ക്‌ളോക്കുകള്‍ വരും.
കേസുകള്‍ സംബന്ധിച്ച് ജനങ്ങളെ അറിയിക്കേണ്ട വിവരങ്ങളും ജസ്റ്റിസ് ക്‌ളോക്ക് ഉദ്ഘാടനവും കമ്പ്യൂട്ടറൈസേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തീരുമാനിക്കും.
2017 ലെ ദേശീയ നിയമ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിസ് ക്‌ളോക്കുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചത്. മത്സരബുദ്ധിയോടെ കേസുകള്‍ തീര്‍പ്പാക്കാന്‍ ജസ്റ്റിസ് ക്ലോക്ക് ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹിയിലെ നീതി വകുപ്പിന്റെ ഓഫീസില്‍ ഇത്തരമൊരു ക്‌ളോക്ക് സ്ഥാപിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kochi, High Court, Case, Judge, Prime Minister, Narendra Modi, Judiciary, Coming Justice Clock in High Court
ഇതിനായി ട്രയല്‍ റണ്‍ ആരംഭിച്ചു. ഈ മാസം തന്നെ ജസ്റ്റിസ് ക്‌ളോക്ക് 'ഓടി'ത്തുടങ്ങിയേക്കും. എന്നാല്‍ കേസിന്റെ എന്തെല്ലാം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
സുപ്രീം കോടതിയുടെ ഇ - കമ്മിറ്റിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഹൈക്കോടതികള്‍ ആദ്യചുവട് വയ്ക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഡിസ്പ്‌ളേ ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ എല്ലാ കീഴ്‌ക്കോടതികളിലും ജസ്റ്റിസ് ക്‌ളോക്കുകള്‍ വരും.
കേസുകള്‍ സംബന്ധിച്ച് ജനങ്ങളെ അറിയിക്കേണ്ട വിവരങ്ങളും ജസ്റ്റിസ് ക്‌ളോക്ക് ഉദ്ഘാടനവും കമ്പ്യൂട്ടറൈസേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തീരുമാനിക്കും.
2017 ലെ ദേശീയ നിയമ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിസ് ക്‌ളോക്കുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചത്. മത്സരബുദ്ധിയോടെ കേസുകള്‍ തീര്‍പ്പാക്കാന്‍ ജസ്റ്റിസ് ക്ലോക്ക് ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹിയിലെ നീതി വകുപ്പിന്റെ ഓഫീസില്‍ ഇത്തരമൊരു ക്‌ളോക്ക് സ്ഥാപിച്ചിട്ടുണ്ട്.
Keywords: News, Kerala, Kochi, High Court, Case, Judge, Prime Minister, Narendra Modi, Judiciary, Coming Justice Clock in High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.