Arrested | കെ എസ് ആര്‍ ടി സി ബസില്‍വെച്ച് സഹയാത്രികയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ ഹാസ്യനടന്‍ അറസ്റ്റില്‍
Oct 12, 2023, 10:58 IST
തിരുവനന്തപുരം: (KVARTHA) കെ എസ് ആര്‍ ടി സി ബസില്‍വെച്ച് സഹയാത്രികയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ ഹാസ്യനടന്‍ അറസ്റ്റില്‍. ബിനു ബി കമാല്‍ ആണ് അറസ്റ്റിലായത്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വട്ടപ്പാറ ഭാഗത്തായായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കാതെ യുവതി ബഹളം വെച്ചതോടെ വട്ടപ്പാറ ജന്‍ക്ഷനില്‍ ബസ് നിര്‍ത്തി. ഇതോടെ ബസില്‍ നിന്ന് പ്രതി ഇറങ്ങിയോടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Keywords: Comedian Binu B Kamal arrested for alleged assault in KSRTC bus, Thiruvananthapuram, News, Comedian Binu B Kamal, Arrested, KSRTC Bus, Assault, Complaint, Police Station, Natives, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.