കണ്ണൂര്‍: (KVARTHA) ഏഴോം പഞ്ചായതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴോം ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം. പഴയങ്ങാടിയില്‍ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം 21ന് വൈകിട്ട് ഏഴ് മണിക്ക് പ്രശസ്ത സിനിമാതാരവും എം എല്‍ എ യുമായ മുകേഷ് നിര്‍വഹിക്കും.
ജനുവരി ഏഴു വരെയാണ് ഫെസ്റ്റ്. പഞ്ചായത് വിപണനമേള, ഫുഡ് ഫെസ്റ്റിവല്‍, അമ്യൂസ്‌മെന്റ് പാര്‍കുകള്‍, എക്സിബിഷന്‍, ആരോഗ്യ- വിദ്യാഭ്യാസ- കാര്‍ഷിക- വ്യവസായ വാണിജ്യ മേള, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കല്യാശ്ശേരി ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി പി ശാജിര്‍ അധ്യക്ഷനായി. പഞ്ചായത് പ്രസിഡന്റുമാരായ പി ഗോവിന്ദന്‍ (ഏഴോം), എം ശ്രീധരന്‍ (ചെറുതാഴം), സഹിദ് കായിക്കാരന്‍ (മാടായി), ഫാരിശ ടീചര്‍ (മാട്ടൂല്‍), ടി ശ്രീമതി (പട്ടുവം), ജില്ലാ പഞ്ചായത് അംഗം എസ് കെ ആബിദ, ഒ വി നാരായണന്‍, വി പരാഗന്‍, എം പി ഉണ്ണികൃഷ്ണന്‍, ബി ഹംസഹാജി, പി വി അബ്ദുല്ല, രവി ഐക്കാല്‍, ഏഴോം ഗ്രാമപഞ്ചായത് സെക്രടറി ഡി എന്‍ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Colorful start to Ezhome festival, Kannur, News, Ezhome Fest, Inauguration, Actor Mukesh, Kaithapram Damodaran Namboothiri, Food Festival, Amusement Park, Exhibition, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.