Art Festival | വര്‍ണാഭമായി വിളംബര ഘോഷയാത്ര; സര്‍വകലാശാല കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും

 


തലശ്ശേരി: (www.kvartha.com) ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജില്‍ വച്ച് മാര്‍ച് ഒന്നുമുതല്‍ അഞ്ചു വരെ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ വര്‍ണ ശബളമായ വിളംബര ഘോഷയാത്ര ബ്രണ്ണന്‍ കോളജില്‍ നിന്ന് ആരംഭിച്ച് ചിറക്കുനിയില്‍ അവസാനിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആരംഭിച്ച ഘോഷയാത്രയില്‍ 500ല്‍ പരം വിദ്യാര്‍ഥികള്‍ അണിനിരന്നു.

Art Festival | വര്‍ണാഭമായി വിളംബര ഘോഷയാത്ര; സര്‍വകലാശാല കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും

യൂനിവേഴ്‌സിറ്റി ഡി എസ് എസ് ഡോക്ടര്‍ നഫീസ ബേബി ഘോഷയാത്ര ഫ് ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ബ്രണ്ണന്‍ കോളജ് പ്രിന്‍സിപല്‍ പ്രൊഫസര്‍ ബാബുരാജ്, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ കെ വി മഞ്ജുള, സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹേന്ദ്രന്‍, യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ കെ സാരംഗ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ജെനറല്‍ സെക്രടറി അശ്വതി അമ്പലത്തറ എന്നിവര്‍ പങ്കെടുത്തു.

Keywords: Colorful procession; Varsity Art Festival will kick off on Wednesday, Thalassery, News, Education department, Festival, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia