Fake Raging |'പരാതി വ്യാജം'; പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ശുഐബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിങ് കമിറ്റി റിപോര്‍ട്

 



കണ്ണൂര്‍: (www.kvartha.com) പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ശുഐബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിങ് കമിറ്റി റിപോര്‍ട്. കണ്ണൂര്‍ പാലയാട് കാംപസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും എഎസ്എഫ്‌ഐ നേതാവുമായ അദിന്‍ സുബി നല്‍കിയ റാഗിങ് പരാതി തെറ്റാണെന്നും അലന്‍ ഈ വിദ്യാര്‍ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിഗ് കമിറ്റിയുടെ റിപോര്‍ട്. 

ഡോ. എസ് മിനിയുടെ നേതൃത്വത്തിലുള്ള 13 അംഗ റാഗിങ് വിരുദ്ധ കമിറ്റിയാണ് കുട്ടികളില്‍ നിന്നും മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും റിപോര്‍ട് നല്‍കിയത്. നവംബര്‍ രണ്ടിന് കോളജില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ പൊലീസെത്തി വിദ്യാര്‍ഥികളെ പിരിച്ചുവിട്ടു. പിറ്റേദിവസം അദിന്‍ സുബി എന്ന എസ് എഫ് ഐ നേതാവായ വിദ്യാര്‍ഥി, അലനും ബദറുദ്ദീന്‍ എന്ന മറ്റൊരു വിദ്യാര്‍ഥിക്കുമെതിരെ പൊലീസില്‍ റാഗിങ് പരാതി നല്‍കി.

Fake Raging |'പരാതി വ്യാജം'; പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ശുഐബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിങ് കമിറ്റി റിപോര്‍ട്


പരാതിയില്‍ പൊലീസ് കേസെടുത്ത് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇതിന് പിന്നാലെ പന്തീരങ്കാവ് യു എ പി എ കേസിലെ ജാമ്യവ്യവസ്ഥകള്‍ അലന്‍ ശുഐബ് ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് പൊലീസ് എന്‍ ഐ എ കോടതിയില്‍ റിപോര്‍ട് നല്‍കി. മറ്റൊരു കേസില്‍ ഉള്‍പെടാന്‍ പാടില്ലെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് അലന്‍ ശുഐബിന് ജാമ്യം നല്‍കിയിരുന്നത്. ഇത് ലംഘിക്കപ്പെട്ടുവെന്നും അലന്‍ റാഗിങ് കേസില്‍ അറസ്റ്റിലായെന്നും കാണിച്ചായിരുന്നു പൊലീസ് എന്‍ ഐ എ കോടതിയിലെത്തിയത്.

Keywords:  News,Kerala,State,Kannur,Case,Complaint,Fake, Raging, Report, College Anti ragging committee report says that Raging complaint against UAPA case accused Alan Shuhaib is fake
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia