കലക്ടര്‍ ഇടപ്പെട്ടു; ജിഷയുടെ അമ്മക്ക് ഭക്ഷണം ഉറപ്പു വരുത്താന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി
May 23, 2016, 10:34 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 23.05.2016) ജിഷയുടെ അമ്മ രാജേശ്വരിയുടെ ഭക്ഷണ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ കുന്നത്തുനാട് താലൂക്ക് തഹസില്‍ദാരെ ചുമതലപ്പെടുത്തിയെന്ന് ജില്ല കലക്ടര്‍ എം ജി രാജമാണിക്യം.
ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയ്ക്കു ഭക്ഷണം വാങ്ങി നല്കുന്നതു പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരാണെന്ന വാര്‍ത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജിഷയുടെ മാതാവിന്റേയും കലക്ടറുടേയും ജോയിന്റ് അക്കൗണ്ടില്‍ ഇരുപത്തഞ്ചു ലക്ഷത്തിലധികം രൂപയുള്ളപ്പോഴാണ് ഈ ദുരവസ്ഥ. ഇക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും അധികാരികള്‍ അറിയിച്ചു.
ജിഷയുടെ അമ്മയുടേയും ജില്ലാ കലക്ടറുടേയും ജോയിന്റ് അക്കൗണ്ടില്‍ ഇരുപത്തഞ്ചു ലക്ഷത്തോളം രൂപയുണ്ടെന്നും ഈ തുക പിന്‍വലിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നല്കിയ പത്തുലക്ഷം രൂപയും ഉള്‍പ്പെടും. ഈ തുക കൈമാറുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അറിയിപ്പുകള് എത്തിയിട്ടില്ല. വീട് നിര്‍മാണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Keywords: Kerala, Food, Mother, District Collector, Jisha, Joint Account, Oomenchandy.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.