Ramachandran Kadnapally | രജിസ്‌ട്രേഷന്‍ വകുപ്പിലെ നികുതി കുടിശ്ശിക പിരിവ് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

 


കണ്ണൂര്‍: (KVARTHA) രജിസ്‌ട്രേഷന്‍ വകുപ്പിലെ നികുതിപിരിവ് എഴുപതു ശതമാനം പൂര്‍ത്തിയായെന്നും മാര്‍ച്ചിലോടെ മുഴുവന്‍ കുടിശ്ശികയും പിരിച്ചെടുക്കുമെന്നും പുരാവസ്തു രജിസ്‌ത്രേഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
Ramachandran Kadnapally | രജിസ്‌ട്രേഷന്‍ വകുപ്പിലെ നികുതി കുടിശ്ശിക പിരിവ് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് വളരെ ഉത്തരവാദിത്വമുള്ള വകുപ്പാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വരുമാനം കൂടുതല്‍ വരുന്നത് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നാണ്. കുടിശ്ശിക പിരിച്ചെടുക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണ്.

താന്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയാതിരുന്നിട്ടില്ല എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്നില്ലെന്ന പത്രവാര്‍ത്ത കണ്ടു. എന്നാല്‍ മന്ത്രിമാര്‍ പറയേണ്ടത് അവരുടെ കടമയാണ് 'താന്‍ മറുപടി പറയാതിരുന്നവരുടെ കൂട്ടത്തില്‍ ഇല്ലെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വ്യക്തമാക്കി.

Keywords : Kannur, Kannur-News, Kerala, Kerala-News, Minister, Kadannappally Ramachandran, Collection of tax arrears in the registration department will be completed in March: Minister Ramachandran Kadnapally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia