കാന്റീന്‍ വാടകയിനത്തില്‍ നേതാവ് വെട്ടിച്ചത് 6 ലക്ഷം രൂപ: അന്വേഷണ കമ്മീഷനെ നിയമിക്കും
Jul 11, 2012, 12:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട് : കാസര്‍കോട്ടെ സൊസൈറ്റിയുടെ പേരില്‍ നടത്തി വരുന്ന കാന്റീനിലെ വാടകയിനത്തില്‍ പ്രതിപക്ഷാനുകൂല ഉദ്യോഗസ്ഥ സംഘടനയുടെ നേതാവ് വെട്ടിച്ചത് ആറുലക്ഷം രൂപയാണെന്ന് പുറത്തുവന്നു. നേതാവിനെതിരെ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് ആരോപണം അന്വേഷിക്കുമെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി.
പത്രത്തിലൂടെയുണ്ടായ വിവരം മാത്രമാണ് സംഘടനയ്ക്കുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കാന്റീന്‍ നടത്തിപ്പുകാരനോട് പ്രാഥമികമായി അന്വേഷണം നടത്തിയപ്പോള്‍ വാടകയിനത്തില്‍ 2,500 രൂപമാത്രമാണ് സൊസൈറ്റിക്ക് നല്‍കിയതെന്നും നേതാവിന് കൂടുതല്‍ തുക നല്‍കിയിട്ടില്ലെന്നുമാണ് അറിയിച്ചിട്ടുള്ളതെന്ന് സംഘടന നേതൃത്വം വ്യക്തമാക്കുന്നു.
വ്യാഴാഴ്ച നടക്കുന്ന സംഘടനയുടെ ജില്ലാ മാര്‍ച്ചിന് ശേഷം ആരോപണം സംബന്ധിച്ച് കമ്മിറ്റി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്നും ആരോപണത്തെകുറിച്ച് കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നേതാവിനെതിരെ നടപടി സ്വീകരിക്കുമെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി.
സൊസൈറ്റിയുടെ ഓഡിറ്റിംഗിലോ മറ്റോ ഒരു തരത്തിലുള്ള ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാസവാടകയായ 2,500 രൂപ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പുതിയ സെക്രട്ടറി മുന്നോട്ട് വെച്ചപ്പോള്‍ മാസവാടകയ്ക്ക് പുറമെ പ്രതിദിനം 400 രൂപ സംഘടന നേതാവിന് നല്‍കുന്നുണ്ടെന്ന് കാന്റീന്‍ നടത്തിപ്പുകാരന്‍ വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. വര്‍ഷങ്ങളായി ഈ നേതാവാണ് സൊസൈറ്റി ഭരണം കൈകാര്യം ചെയ്തിരുന്നത്.
സര്‍ക്കാര്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മിതമായ നിരക്കിലും പുറത്തുള്ളവര്‍ക്ക് പ്രത്യേക നിരക്കിലും കാന്റീനില്‍ നിന്നും ഭക്ഷണങ്ങള്‍ നല്‍കി വരികയാണ്. നല്ല കച്ചവടമാണ് കാന്റീനില്‍ എല്ലാദിവസവും നടക്കുന്നത്. ആയിരത്തോളം ഉദ്യോഗസ്ഥരാണ് കാന്റീനെ ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. ആരോപണം ഉയര്‍ന്നതോടെ ഭരണാനുകൂല സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്‍ അന്വേഷണമാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

Keywords: kasaragod, Kerala, Leader, Cash, Enquiry, Canteen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.