അവിനാശി അപകടം; ഹേമരാജിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു; ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി; അപകടത്തിനുശേഷം രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടിയത് 8 മണിക്കൂറിനുശേഷം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുപ്പൂര്‍: (www.kvartha.com 21.02.2020) കോയമ്പത്തൂര്‍-സേലം ദേശീയപാതയില്‍ അവിനാശി മേല്‍പ്പാലത്തിനു സമീപം കെ എസ് ആര്‍ ടി സി ഗരുഡ കിംഗ് ക്ലാസ് ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

പാലക്കാട് സ്വദേശി ഹേമരാജിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

അവിനാശി അപകടം; ഹേമരാജിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു; ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി; അപകടത്തിനുശേഷം രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടിയത് 8 മണിക്കൂറിനുശേഷം

അപകടത്തിനുശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ എട്ടു മണിക്കൂറിന് ശേഷം പൊലീസില്‍ കീഴടങ്ങിയിരുന്നു. പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. പുലര്‍ച്ചെയായതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ഇയാളെ പിടികൂടിയപ്പോള്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ലോറി ഇടിച്ചുകയറിയുണ്ടായ ദുരന്തത്തില്‍ മരിച്ച അഞ്ച് സ്ത്രീകളുള്‍പ്പെടെ 19 പേരും മലയാളികളാണ്. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ പൊതുഗതാഗത ബസ് സര്‍വീസിന്റെ 82-ാമ ജന്മദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ 3.25നാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ദുരന്തം നടന്നത്.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുന്‍ഭാഗത്തേക്ക്, എതിര്‍ഭാഗത്തു നിന്ന് വണ്‍വേ തെറ്റിച്ച്, ഡിവൈഡറില്‍ തട്ടി തെറുച്ചുവന്ന ലോറി ഇടിത്തീപോലെ പതിക്കുകയായിരുന്നു. കൊച്ചി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നു ടൈല്‍ നിറച്ചു പോയതാണ് ലോറി.

പരിക്കേറ്റ 25 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ പതിനൊന്നുപേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 45പേരാണ് ബസില്‍ ുണ്ടായിരുന്നതെന്നാണ് അറിയുന്നത്.

മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ സാധനസാമഗ്രികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

Keywords:  Coimbatore Avinashi KSRTC bus accident; Case registered against container lorry driver,News, Trending, Accidental Death, Injured, hospital, Treatment, Police, Case, Driving Licence, Cancelled, Malayalees, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script