തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വില്ലനായി; മദ്യവില കുറക്കാനുള്ള നീക്കത്തിന് തിരിച്ചടി
Mar 7, 2021, 13:46 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.03.2021) തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മൂലം മദ്യവില കുറക്കാനുള്ള നീക്കത്തിന് തിരിച്ചടി. സംസ്ഥാനത്ത് ഇനി പുതിയ സര്‍കാര്‍ അധികാരത്തിലെത്തുന്നതുവരെ മദ്യപാനികളുടെ കാത്തിരിപ്പ് നീളും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. എന്നാൽ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട് ലെറ്റുകളിലെ വില്പനയെ ഇത് ബാധിച്ച സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ള നീക്കവുമായി സര്‍കാര്‍ മുന്നോട്ട് വന്നത്.
കൊറോണക്കാലത്ത് ചുമത്തിയ അധിക നികുതി വേണ്ടെന്നു വെക്കാനുള്ള എക്സൈസ് വകുപ്പിന്റെ കത്ത്, ധനവകുപ്പിന്റെ ശുപാര്‍ശയോടെ മന്ത്രിസഭയുടെ പരിഗണനക്ക് കൈമാറാനിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്.

മദ്യത്തിന്റെ നികുതി കുറക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുന്നത്, വിപരീത ഫലമുണ്ടാക്കുമെന്ന ആശങ്ക സര്‍കാരിനുണ്ട്. സര്‍കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യതക്ക് മദ്യത്തിന്റെ അധിക നികുതി ആശ്വാസവുമാണ്.
Keywords: News, Thiruvananthapuram, State, Government, Kerala, Liquor, Price, Top-Headlines, Code of Conduct for Elections; Liquor prices will not go down in the state.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.