Accidental Death | തെങ്ങിന്‍ തോപ്പിന് തീപ്പിടിച്ച് വയോധികന് ദാരുണാന്ത്യം
Feb 28, 2023, 16:10 IST
പുല്ലൂര്‍: (www.kvartha.com) തെങ്ങിന്‍ തോപ്പിന് തീപ്പിടിച്ച് വയോധികന് ദാരുണാന്ത്യം. ഊരകം സ്വദേശി സുബ്രന്‍ (75) ആണ് മരിച്ചത്. തൃശ്ശൂര്‍ പുല്ലൂരില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിന്‍ തോപ്പിലാണ് തീപ്പിടിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും സമീപവാസികളും എത്തിയാണ് തീയണച്ചത്. ഇതിനിടയിലാണ് പൊള്ളലേറ്റ നിലയില്‍ സുബ്രനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും സമീപവാസികളും എത്തിയാണ് തീയണച്ചത്. ഇതിനിടയിലാണ് പൊള്ളലേറ്റ നിലയില്‍ സുബ്രനെ കണ്ടെത്തിയത്.
തീ നാല് ഭാഗത്തേക്കും പടര്‍ന്നതിനാല്‍ പുറത്തിറങ്ങാനാകാതെ സുബ്രന് അതിനകത്ത് പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.
Keywords: Coconut grove caught fire and an elderly man met a tragic end, Thrissur, News, Politics, Fire, Accidental Death, Hospital, Kerala.
Keywords: Coconut grove caught fire and an elderly man met a tragic end, Thrissur, News, Politics, Fire, Accidental Death, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.