കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജറി അഞ്ചര വയസുകാരന് നിഷേധിച്ചതായി പരാതി
Feb 19, 2013, 17:36 IST
ADVERTISEMENT
കരുവാറ്റ: കേരള സാമൂഹിക സുരക്ഷാമിഷന് ശ്രുതി തരംഗം പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന ബധിരരും മൂകരുമായ കുട്ടികള്‍ക്കുള്ള ഇംപ്ലാന്റേഷന് സര്‍ജറി അഞ്ചര വയസുള്ള കുട്ടിക്ക് നിഷേധിച്ചതായി പരാതി. കരുവാറ്റ പ്രിന്‍സ് വിഹാറില്‍ എസ്. പ്രിന്‍സിന്റെ മകന് പി.ശിവജിക്ക് ഈ പദ്ധതിയില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് സ്കാനിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്ത്തികരിച്ചിരുന്നെങ്കിലും ഒടുവില്‍ അപേക്ഷ നിരസിക്കുകയായിരുന്നു.
ഈ ശസ്ത്രക്രിയ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാത്രമാണുള്ളതെന്നാണ് കേരള സാമൂഹിക സുരക്ഷാ മിഷന് പറയുന്നത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബമായതിനാല്‍ ശിവജിയുടെ അപേക്ഷ പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഡയറക് ടറോട് അഭ്യര്‍ഥിച്ചിരുന്നതാണ്.
Keywords: Mission, Director, Kerala, Social, Doctor, Childrens, Karuvata, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, cochlear-implantation-surgery.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.