കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി അഞ്ചര വയസുകാരന് നിഷേധിച്ചതായി പ­രാതി

 


ADVERTISEMENT

കരുവാറ്റ: കേരള സാമൂഹിക സുരക്ഷാമിഷന്‍ ശ്രുതി തരംഗം പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന ബധിരരും മൂകരുമായ കുട്ടികള്‍ക്കുള്ള ഇംപ്ലാന്റേഷന്‍ സര്‍ജറി അഞ്ചര വയസുള്ള കുട്ടിക്ക് നിഷേധിച്ചതായി പരാതി. കരുവാറ്റ പ്രിന്‍സ് വിഹാറില്‍ എസ്. പ്രിന്‍സിന്റെ മകന്‍ പി.ശിവജിക്ക് ഈ പദ്ധതിയില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് സ്‌കാനിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തികരിച്ചിരുന്നെങ്കിലും ഒടുവില്‍ അപേക്ഷ നിരസിക്കുകയായിരു­ന്നു.

ഈ ശസ്ത്രക്രി­യ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാത്രമാണുള്ളതെന്നാണ് കേരള സാമൂഹിക സുരക്ഷാ മിഷന്‍ പറയുന്നത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബമായതിനാല്‍ ശിവജിയുടെ അപേക്ഷ പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക് ടറോട് അഭ്യര്‍ഥിച്ചിരുന്നതാണ്.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി അഞ്ചര വയസുകാരന് നിഷേധിച്ചതായി പ­രാതി
Keywords: Mission, Director, Kerala, Social, Doctor, Childrens, Karuvata, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, cochlear-implantation-surgery.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia