ഇടുക്കി: (www.kvartha.com 17/02/2015) നേര്യമംഗലത്തെ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ ചൊവ്വാഴ്ച രാജകലയുമായി ഒരു അതിഥി വിരുന്നിനെത്തി. 12 അടി നീളമുളള രാജവെമ്പാല. രാവിലെ അടുക്കളയിലെത്തിയ കൃഷ്ണന്‍കുട്ടിയുടെ ഭാര്യയാണ് രാജവെമ്പാലയെ കണ്ടത്.
ഇവര്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി. സ്ഥലത്തെത്തിയ അയല്‍വാസികള്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരം അറിയിച്ചു. റേഞ്ച് ഓഫീസര്‍ എ.എം സോമന്‍ സെക്ഷന്‍ ഓഫീസര്‍ എ.എം ഹമീദിന്റെ നേതൃത്വത്തിലുളള സംഘത്തെ രാജവെമ്പാലയെ പിടികൂടാനായി നിയോഗിച്ചു.
ഇവര്‍ അടുക്കളയുടെ സ്ലാബിനടിയില്‍ വിശ്രമിക്കുകയായിരുന്ന രാജവെമ്പാലയെ പിടികൂടി. അഞ്ചു കിലോ തൂക്കം വരുന്ന പാമ്പിനെ പിന്നീട് ആവറുകുട്ടി വനത്തില്‍ വിട്ടു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: King Cobra, Adimali, Snake, Idukki, Kerala, House.
നേര്യമംഗലത്ത് വീട്ടില്‍ നിന്നും പിടിയിലായ രാജവെമ്പാല |
Keywords: King Cobra, Adimali, Snake, Idukki, Kerala, House.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.