CN Chandran | സിവില്‍ സര്‍വീസ് സംരക്ഷണം നാടിന്റെ സാമൂഹിക ഉത്തരവാദിത്തമെന്ന് സി എന്‍ ചന്ദ്രന്‍
Nov 3, 2023, 21:14 IST
കണ്ണൂര്‍: (KVARTHA) ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് സംരക്ഷണ യാത്രയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ ഉജ്വല സ്വീകരണം. പഴയങ്ങാടിയില്‍ നടന്ന ആദ്യ സ്വീകരണ യോഗം സിപിഐ നേതാവ് സി എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ സാമൂഹിക പുരോഗതിയും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ സിവില്‍ സര്‍വീസ് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കോര്‍പറേറ്റ് നയങ്ങള്‍ വാശിയോടെ നടപ്പാക്കുന്ന കേന്ദ്ര സര്‍കാരിന്റെ നിലപാടുകള്‍ നാടിന്റെ പൊതു സ്വത്തുക്കള്‍ വിറ്റുതുലച്ചും രാജ്യത്തിന്റെ എല്ലാ സേവന മേഖലകളേയും തകര്‍ക്കുന്ന നയമാണ് സ്വീകരിച്ച് പോരുന്നത്. രാജ്യത്തിന്റെ സിവില്‍ സര്‍വീസിനെ ചെറുതാക്കാന്‍ ശ്രമിക്കുന്നതിലൂടെ തൊഴില്‍ തേടുന്ന യുവതയുടെ സ്വപ്നങ്ങളെയാണ് രാജ്യ ഭരണകൂടം തകര്‍ക്കുന്നത്.
സിവില്‍ സര്‍വീസ് മേഖലയെ ശാക്തീകരിച്ച് സംരക്ഷിക്കാന്‍ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍ നിഷേധിക്കൂന്നതോ അനിശ്ചിതമായി നീട്ടിവയ്ക്കുന്നതോ നയം സര്‍കാര്‍ തിരുത്താന്‍ തയ്യാറാകണം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ അടിയന്തിരമായി സര്‍കാര്‍ തയ്യാറാകണമെന്നും പഴയങ്ങാടിയില്‍ നടന്ന സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ പറഞ്ഞു. ജിതേഷ് കണ്ണപുരം അധ്യക്ഷനായി.
തളിപ്പറമ്പില്‍ നടന്ന സമാപന സമ്മേളനം യുവകലാസാഹിതി ജില്ലാ സെക്രടറി ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍മാരായ സംസ്ഥാന ജെനറല്‍ സെക്രടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ചെയര്‍മാന്‍ ഷാനവാസ്ഖാന്‍, വൈസ് ക്യാപ്റ്റന്‍മാരായ കെ മുകുന്ദന്‍ , സുഗൈതകുമാരി എം എസ്. മാനേജര്‍ കെ പി ഗോപകുമാര്‍, നരേഷ്‌കുമാര്‍ കുന്നിയൂര്‍, പി എസ് സന്തോഷ് കുമാര്‍, വി സി ജയപ്രകാശ്, എന്‍ കൃഷ്ണകുമാര്‍, എം എം നജീം, നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, ആര്‍ രാജീവ്കുമാര്‍, ഹരിദാസ് ഇറവങ്കര, റോയ് ജോസഫ്, സിപിഐ നേതാക്കളായ താവം ബാലകൃഷ്ണന്‍, സി പി ഷൈജന്‍, എം രാമകൃഷ്ണന്‍, പി ലക്ഷ്മണന്‍, കെ സി അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രധാന കേന്ദ്രങ്ങളില്‍ ഓര്‍മ മരം നട്ടു കൊണ്ടാണ് ജാഥ കടന്നു വന്നത്. യോഗത്തെ തുടര്‍ന്ന് നന്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വെയില്‍കൊള്ളുന്നവര്‍ എന്ന തെരുവ് നാടകവും അവതരിപ്പിച്ചു.

Keywords: Kerala, Kannur, News, Keralas News, Malayalam News, Kannur News, CN Chandran aboutt the protection of civil service
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.