SWISS-TOWER 24/07/2023

വിവാദങ്ങള്‍ കൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 18.09.15) ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം വിവാദങ്ങളുടെ നാടായി മാറുകയാണ്. എന്നാല്‍ ഈ വിവാദങ്ങള്‍ കൊണ്ടൊന്നും ആര്‍ക്കും വലിയ നേട്ടമൊന്നുമുണ്ടാകില്ലെന്ന് മുഖ്യമന്തി ഉമ്മന്‍ചാണ്ടി.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 53-ാം വാര്‍ഷിക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്മേളനം നടക്കുന്ന 17,18 തീയതികളില്‍ ജില്ലാ കലക്ടര്‍മാരുടെ വാര്‍ഷികയോഗം സംഘടിപ്പിച്ചതിനാല്‍ മുഖ്യമന്ത്രിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഓണ്‍ലൈന്‍ വീഡിയോ സംവിധാനം വഴിയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.

വിശ്വാസ്യതയുണ്ടെങ്കില്‍ മാത്രമേ മാധ്യമരംഗത്തിന് നിലനില്‍പ്പുള്ളൂ. മാധ്യമ സാക്ഷരതയിലും മാധ്യമ സാന്ദ്രതയിലും കേരളം ബഹുദൂരം മുന്നിലാണ്. ജനങ്ങളുടെ വിശ്വാസ്യതയാണ് ഇതിനുകാരണം. എന്നാല്‍ സമീപകാലത്തെ പല സംഭവങ്ങളും പരിശോധിക്കുകയാണെങ്കില്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിവാദങ്ങള്‍ കൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
Also Read:
ബസും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവ് മരിച്ചു

Keywords:  Cms speech at KUWJ Conference, Kasaragod, District Collector, Conference, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia