അനാവശ്യസമരങ്ങളും വിവാദങ്ങളും കൊണ്ട് ഒന്നും നേടാനാവില്ല: മുഖ്യമന്ത്രി

 


തിരുവനന്തപുരം: അനാവശ്യസമരങ്ങളും വിവാദങ്ങളും കൊണ്ട് ഒന്നും നേടാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുകൊണ്ടുതന്നെ ഇക്കാര്യം  ബോധ്യപ്പെട്ട സാഹചര്യത്തില്‍ നാടിന്റെ വികസനത്തിനായി പ്രായോഗിക തീരുമാനങ്ങളെടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ വിലപ്പെട്ട സമയവും ഊര്‍ജവും നഷ്ടപ്പെടുത്തുകയാണ്. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും ഉള്‍പെടെയുള്ള നൂറോളം പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നമ്മള്‍ സ്വപ്നം കാണുന്ന നവകേരളം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്യദിനാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ
അനാവശ്യസമരങ്ങളും വിവാദങ്ങളും കൊണ്ട് ഒന്നും നേടാനാവില്ല: മുഖ്യമന്ത്രി
ഭാഗമായി എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 10,000 കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.

കൂടാതെ  തെരഞ്ഞെടുത്ത കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ഉള്‍പെടെയുള്ള സ്റ്റാര്‍ട്ട് അപ് ടൂള്‍ബോക്‌സുകള്‍ നല്‍കും. വിവരാവകാശം ഉള്‍പെടെയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ആക്കും. കൂടാതെ  വൈദ്യുതി ഉല്‍പാദനം, ഗതാഗതവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: 
സലാം ഹാജി വധക്കേസിലെ പൂച്ചക്കണ്ണന്‍ പ്രതിയെ പോലീസ് തെരയുന്നു

Keywords: Independence day, Speach,Thiruvananthapuram, Criticism, Chief Minister, Oommen Chandy, Kochi Metro, Students, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia