പു­കയി­ല ഉ­ല്‍­പ­ന്ന­ങ്ങള്‍ നി­രോ­ധി­ക്കണം: പ്ര­ധാ­ന­മ­ന്ത്രി­ക്ക് മു­ഖ്യ­മന്ത്രിയുടെ കത്ത്

 


പു­കയി­ല ഉ­ല്‍­പ­ന്ന­ങ്ങള്‍ നി­രോ­ധി­ക്കണം: പ്ര­ധാ­ന­മ­ന്ത്രി­ക്ക് മു­ഖ്യ­മന്ത്രിയുടെ കത്ത്
തിരു­വ­ന­ന്ത­പു­രം: പു­കയി­ല ഉ­ല്­പ­ന്ന­ങ്ങള്‍ രാ­ജ്യ­വ്യാ­പ­ക­മാ­യി നി­രോ­ധിക്ക­ണമെന്ന് അ­ഭ്യര്‍­ത്ഥി­ച്ച് പ്ര­ധാ­ന­മന്ത്രി ഡോ. മന്‍­മോ­ഹന്‍ സിംഗി­ന് മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍­ചാ­ണ്ടി ക­ത്ത­യ­ച്ചു. പു­കയി­ല ഉ­ല്പന്നമു­ക്ത കേ­ര­ള­ത്തി­നു വേ­ണ്ടി സംസ്ഥാ­ന സര്‍­ക്കാരും മു­ഖ്യ­ന്ത്രിയും ന­ട­ത്തി­വ­രു­ന്ന തീ­വ്ര­ശ്ര­മ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യാ­ണ് ഇ­ത്. രാ­ജ്യ­ത്തിന്റെ മു­ന്നേ­റ്റ­ത്തെ സ്വാ­ധീ­നി­ക്കു­ന്ന മു­ഖ്യ വിഭവസ്രോ­ത­സാ­യ കു­ട്ടി­ക­ളെയും യു­വ­ജ­ന­ങ്ങ­ളെയും ര­ക്ഷി­ക്കാ­നു­ത­കു­ന്ന­താ­കും അത്ത­ര­മൊ­രു നി­രോ­ധ­നം. മാ­ത്രമല്ല, പൊ­തു­ജനാ­രോ­ഗ്യ­ത്തോ­ടു ന­മ്മു­ടെ രാ­ജ്യ­ത്തി­നു­ള്ള പ്ര­തി­ബ­ദ്ധ­ത­ സം­ബ­ന്ധി­ച്ച വ്യ­ക്തമാ­യ സ­ന്ദേ­ശം കൂ­ടി­യാ­യി­രി­ക്കും നി­രോധനം- ക­ത്തില്‍ മു­ഖ്യ­മ­ന്ത്രി ചൂ­ണ്ടി­ക്കാ­ട്ടി.

കേ­ന്ദ്രഭ­ര­ണ പ്ര­ദേ­ശമാ­യ ച­ണ്ഡീ­ഗ­ഡി­ലും 14 സം­സ്ഥാ­ന­ങ്ങ­ളിലും പു­കയി­ല ഉ­ല്­പ­ന്ന­ങ്ങള്‍ നി­രോ­ധി­ച്ച­തി­ന് പ്ര­ധാ­ന­മ­ന്ത്രി­യെ മു­ഖ്യ­മന്ത്രി അ­ഭി­ന­ന്ദിച്ചു. ഇ­നി 14 സം­സ്ഥാ­ന­ങ്ങ­ളിലും ആ­റ് കേ­ന്ദ്രഭ­ര­ണ പ്ര­ദേ­ശ­ങ്ങ­ളിലും കൂ­ടി­യാ­ണ് നി­രോ­ധി­ക്കാ­നു­ള്ളത്. പാ­തി ദൂ­രം പി­ന്നി­ട്ടു­ക­ഴി­ഞ്ഞ ന­മു­ക്ക് അതും പ്ര­യാ­സ­ക­ര­മാ­യി­രി­ക്കില്ല.

ഭ­ക്ഷ്യ സുര­ക്ഷാ നി­യ­മ­ത്തില്‍ പെ­ടുത്തി പാന്‍­ മ­സാ­ലയും പു­ക­യി­ല ഉ­ല്­പ­ന്ന­ങ്ങളും നി­രോ­ധി­ച്ച രാ­ജ്യ­ത്തെ ര­ണ്ടാമ­ത്തെ സം­സ്ഥാ­ന­മാ­ണു കേ­ര­ള­മെ­ന്നു മു­ഖ്യ­മ­ന്ത്രി ചൂ­ണ്ടി­ക്കാട്ടി. പു­ക­യി­ലയോ നി­ക്കോട്ടി­നോ ഒ­രു ഭ­ക്ഷ്യോ­ല്­പ­ന്ന­ത്തിലും ചേര്‍­ക്കാന്‍ പാ­ടി­ല്ലെ­ന്നു 2011ലെ ഭ­ക്ഷ്യ സു­ര­ക്ഷയും ഗു­ണ­നി­ല­വാ­ര­വും (നി­രോ­ധ­നവും നി­യ­ന്ത്ര­ണവും വി­ല്­പ­ന­യും) നി­യ­മ­ത്തില്‍ വ്യ­ക്ത­മാ­യി നിര്‍­ദേ­ശി­ക്കു­ന്നു­ണ്ട്. നി­ല­വില്‍ നി­രോ­ധ­ന­മില്ലാ­ത്ത സം­സ്ഥാ­ന­ങ്ങ­ളില്‍ നി­ന്ന് നി­രോ­ധ­ന­മു­ള്ള സം­സ്ഥാ­ന­ങ്ങ­ളി­ലേ­യ്­ക്ക് ഈ ഉ­ല്‍പ­ന്ന­ങ്ങള്‍ ക­ള്ള­ക്കട­ത്തു ന­ട­ത്തുന്ന­ത് ഇല്ലാ­താ­ക്കാ­നും രാ­ജ്യ­വ്യാ­പ­ക നി­രോധ­നം ആ­വ­ശ്യ­മാണ്.

പുക­യി­ല നി­രോധ­നം ആ­വ­ശ്യ­പ്പെട്ട് 2011 ജൂ­ണി­ലും പ്ര­ധാ­ന­മ­ന്ത്രി­ക്ക് മു­ഖ്യ­മന്ത്രി കത്ത് അ­യ­ച്ചി­രുന്നു. അ­ത് പു­ക­വ­ലിക്കും പു­കയി­ല ഉ­ല്­പ­ന്ന­ങ്ങള്‍ക്കും എ­തി­രെ പ്ര­വര്‍­ത്തി­ക്കു­ന്ന­വ­രു­ടെ അ­ഭി­ന­ന്ദ­ന­ത്തി­ന് ഇ­ട­യാ­ക്കു­കയും ചെ­യ്­തു. കേ­ര­ളം­ പോ­ലെ നി­രോധ­നം നി­ല­വി­ലു­ള്ളി­ട­ങ്ങ­ളി­ലേ­യ്­ക്ക് മ­റ്റു പ­ല­യി­ട­ത്തു­നിന്നും പു­ക­യി­ല ഉ­ല്­പ­ന്ന­ങ്ങള്‍ ക­ള്ള­ക്ക­ട­ത്താ­യി എ­ത്തു­ന്ന പ­ശ്ചാ­ത്ത­ല­ത്തില്‍ കൂ­ടി­യാ­ണ് ഇ­പ്പോഴ­ത്തെ ക­ത്ത്.

ടു­ബാ­ക്കോ­യു­ടെ പ്ര­ത്യാ­ഘാ­ത­ങ്ങ­ളെ­ക്കു­റിച്ചും അ­ത് മ­നു­ഷ്യ­ന്റെ ആ­രോ­ഗ്യ­ത്തെ എ­ത്ര­ത്തോ­ളം ദോ­ഷ­ക­ര­മാ­യി ബാ­ധി­ക്കു­മെന്നും തി­കഞ്ഞ ബോ­ധ്യ­മു­ള്ള ഉ­മ്മന്‍ ചാ­ണ്ടി­യെ­പ്പോ­ലൊ­രു നേ­താ­വ് കേ­ര­ള­ത്തി­ന്റെ ഭാ­ഗ്യ­മാ­ണെ­ന്ന് ടു­ബാക്കോ ഫ്രീ കേ­രള വൈ­സ് ചെ­യര്‍­മാന്‍ ഡോ. പോള്‍ സെ­ബാ­സ്­റ്റിയന്‍ അ­ഭി­പ്രാ­യ­പ്പെട്ടു. പു­ക­യി­ല ഉ­ല്­പ­ന്ന­ങ്ങ­ളു­ടെ പ­ല­വിധ ഉ­പ­യോ­ഗം മൂ­ല­മു­ണ്ടാ­കു­ന്ന വ്യ­ത്യ­സ്ഥ ത­രം ക്യാന്‍­സര്‍ രോ­ഗിക­ളെ താന്‍ ദി­വ­സവും കാ­ണു­ന്നു. ഈ ദു­രി­താ­വ­സ്ഥ­യ്­ക്ക് മി­ക­ച്ച പ­രി­ഹാ­ര­മു­ണ്ടാ­ക്കാന്‍ മു­ഖ്യ­മ­ന്ത്രി­യു­ടെയും ആ­രോ­ഗ്യ മ­ന്ത്രി­ വി.എ­സ്. ശി­വ­കു­മാ­റി­ന്റെ­യും അ­ക­മ­ഴി­ഞ്ഞ പിന്തു­ണ ന­മു­ക്ക് സ­ഹാ­യകമാകും- അ­ദ്ദേ­ഹം പ­റഞ്ഞു.

12 റീ­ജ്യ­ണല്‍ ക്യാന്‍­സര്‍ സെന്റര്‍ ഡ­യ­റ­ക്ടര്‍­മാരും ഇ­ന്ത്യന്‍ ഡെന്റല്‍ അ­സോ­സി­യേഷന്‍, മും­ബൈ­യി­ലെ ടാ­റ്റാ മെ­മ്മോ­റി­യല്‍ ആ­ശു­പത്രി എ­ന്നി­വ­യു­ടെ ത­ല­വ­ന്മാ­രും ഡോ. പോള്‍ സെ­ബാ­സ്­റ്റിയ­നും ഇ­തേ ആ­വ­ശ്യ­മു­ന്ന­യി­ച്ച് പ്ര­ധാ­ന­മ­ന്ത്രി­ക്കും കേ­ന്ദ്ര ആ­രോ­ഗ്യ മന്ത്രി ഗുലാം ന­ബി ആ­സാ­ദി­നും ക­ത്ത­യ­ച്ചു ക­ഴി­ഞ്ഞു. രാ­ജ്യ­വ്യാ­പ­ക­മാ­യി പു­ക­യി­ലയും പു­കയി­ല ഉ­ല്­പ്­ന്ന­ങ്ങളും നി­രോ­ധി­ച്ചേ പ­റ്റൂ എ­ന്നാ­ണ് ഈ ക­ത്തു­ക­ളില്‍ ആ­വ­ശ്യ­പ്പെ­ട്ടത്. ഭാ­വി­ത­മു­റ­യ്­ക്കു വേ­ണ്ടി­ക്കൂ­ടി നി­രോ­ധ­നം­ ന­ട­പ്പാ­ക്കണം. അ­ത് പൊ­തു­ജനാ­രോ­ഗ്യ­ത്തി­നു­ള്ള ഈ വലി­യ ഭീ­തി­യെ എ­ന്നേ­ക്കു­മാ­യി ഇല്ലാ­താ­ക്കു­മെന്നും അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടി. 16 സം­സ്ഥാ­ന­ങ്ങളും മൂ­ന്ന് കേ­ന്ദ്രഭ­ര­ണ പ്ര­ദേ­ശ­ങ്ങളും കൂ­ടി പു­കയി­ല ഉ­ല്­പ­ന്ന­ങ്ങ­ള്‍ നി­രോ­ധി­ക്കാ­നു­ള്ള സന്ന­ദ്ധ­ത പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ക­യാണ്.

Keywords:  Letter, Manmohan Singh, Oommen Chandy, Health Minister, Smoking, Ban, Minister, V.S Shiva Kumar, National, Pan Masala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia