Escort Vehicle | ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയതോടെ അകമ്പടി വാഹനമില്ലാതെ വസതിയിലെത്തി മുഖ്യമന്ത്രി

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) അകമ്പടി വാഹനമില്ലാതെ പിണറായിയിലെ വസതിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.  അകമ്പടി വാഹനം തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ കുടുങ്ങുകയായിരുന്നു. എറണാകുളത്തുനിന്ന് മാവേലി എക്‌സ്പ്രസില്‍ പുലര്‍ചെ 4.46ന് തലശ്ശേരിയില്‍ എത്തിയശേഷം പിണറായിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
Escort Vehicle | ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയതോടെ അകമ്പടി വാഹനമില്ലാതെ വസതിയിലെത്തി മുഖ്യമന്ത്രി
Aster_MIMS


മുഖ്യമന്ത്രിയുടെ വിഐപി സുരക്ഷാ വാഹനം കടന്നുപോയശേഷം പിന്നാലെയെത്തിയ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സ് തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ കുടുങ്ങിയിരുന്നു. ഇതോടെ മറ്റ് അകമ്പടി വാഹനങ്ങളും കുടുങ്ങി. ഒടുവില്‍ ആംബുലന്‍സിന്റെ ടയറിന്റെ കാറ്റഴിച്ചാണ് വാഹനം മുന്‍പോട്ട് എടുത്തത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയടക്കം മറ്റു അകമ്പടി വാഹനങ്ങള്‍ മുഖ്യമന്ത്രി വീട്ടിലെത്തിയശേഷം രണ്ടു മിനുട് കഴിഞ്ഞാണ് എത്തിയത്.

Keywords:  News, Kerala, State, Kannur, Chief Minister, CM, Vehicles, Pinarayi-Vijayan, Top-Headlines, CM's Escort Vehicle trapped in Thalassery Railway Station
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia