ആഴക്കടലിന്റെ വിസ്മയക്കാഴ്ചകൾ കാണാം; സിഎംഎഫ്ആർഐ ഓപ്പൺ ഹൗസ് ഫെബ്രുവരി മൂന്നിന്

 
Visitors viewing exhibits at the CMFRI Marine Biodiversity Museum.

Photo: CMFRI Media 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തിമിംഗലം, ഡോൾഫിൻ തുടങ്ങിയവയെക്കുറിച്ചുള്ള പ്രത്യേക പവലിയൻ.
● നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം സന്ദർശിക്കാം.
● 3000-ത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ ശേഖരമുണ്ട്.
● വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് 2.30 മുതൽ കരിയർ ഗൈഡൻസ്.
● ശാസ്ത്രജ്ഞരുമായി സംവദിക്കാൻ അവസരം.

കൊച്ചി: (KVARTHA) ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പൊതുജനങ്ങൾക്കായി വാതിലുകൾ തുറക്കുന്നു. 

സ്ഥാപനത്തിന്റെ 79-ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ചയാണ് സിഎംഎഫ്ആർഐ 'ഓപ്പൺ ഹൗസ്' സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും.

Aster mims 04/11/2022

കടലാഴങ്ങളിലെ വിസ്മയങ്ങൾ

കടലാഴങ്ങളിലെ വൈവിധ്യമായ ജൈവവൈവിധ്യങ്ങളും സിഎംഎഫ്ആർഐ നടത്തിവരുന്ന ഗവേഷണ പഠനങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഓപ്പൺ ഹൗസിലൂടെ ലക്ഷ്യമിടുന്നത്. 

വിവിധ ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ, ഹാച്ചറികൾ എന്നിവ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും സന്ദർശകർക്ക് അവസരമുണ്ടാകും. തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽസസ്തനികളെ കുറിച്ചുള്ള പ്രത്യേക പവലിയനാണ് ഇത്തവണത്തെ പ്രദർശനത്തിലെ പ്രധാന ആകർഷണം.

Visitors viewing exhibits at the CMFRI Marine Biodiversity Museum.

നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം

ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, കടൽ മുയൽ, പറക്കും കൂന്തൽ, കടൽ വെള്ളരി, പലതരം കടൽ സസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ അപൂർവ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആർഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം. സിഎംഎഫ്ആർഐയുടെ ഗവേഷണമേഖലകൾ അടുത്തറിയാനും സമുദ്ര സംബന്ധമായ സംശയനിവാരണത്തിനും ഈ പ്രദർശനം പ്രയോജനപ്പെടും.

Visitors viewing exhibits at the CMFRI Marine Biodiversity Museum.

കരിയർ ഗൈഡൻസ് സെഷൻ

പ്രദർശനത്തിന് പുറമെ, വിദ്യാർത്ഥികൾക്കായി പ്രത്യേക കരിയർ ഗൈഡൻസ് സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. കാർഷിക അനുബന്ധ മേഖലകളിലെ ഉന്നത പഠനം, തൊഴിൽസാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന സെഷൻ ഉച്ചയ്ക്ക് 2.30 മുതൽ നാല് വരെ നടക്കും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉൾപ്പെടെയുള്ള വിവിധ ശാസ്ത്രജ്ഞർ വിദ്യാർത്ഥികളുമായി സംവദിക്കും.

ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Central Marine Fisheries Research Institute (CMFRI) in Kochi will hold an 'Open House' on February 3, featuring a marine biodiversity museum, aquarium, and a career guidance session for students.

#CMFRI #Kochi #OpenHouse #MarineLife #Science #Education #Kerala #CareerGuidance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia