Innovation | പട്ടാളപുഴുവില്‍ നിന്ന് മത്സ്യത്തീറ്റ വികസിപ്പിച്ച് സി എം എഫ് ആര്‍ ഐ; വ്യാവസായിക ഉല്‍പാദനത്തിന് സാങ്കേതികവിദ്യ കൈമാറി

 
CMFRI Develops Eco-friendly Fish Feed Using Soldier Fly Larvae

Photo Credit: CMFRI Office

ADVERTISEMENT

● മീനുകളുടെ വളര്‍ച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ
● മറൈന്‍ ബയോടെക് നോളി, ഫിഷ് ന്യുട്രീഷന്‍ ആന്റ് ഹെല്‍ത്ത് ഡിവിഷനിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചത്
● 40-45 ശതമാനം പ്രോട്ടീന്‍, ആവശ്യമായ അളവില്‍ കൊഴുപ്പ്, അമിനോ ആസിഡ്, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ് പട്ടാളപുഴു അധിഷ്ടിത മത്സ്യത്തീറ്റ

കൊച്ചി: (KVARTHA) പട്ടാളപുഴുവിന്റെ (ബ്ലാക് സോള്‍ജിയര്‍ ഫ്ളൈ) ലാര്‍വെ ഉപയോഗിച്ച് പ്രകൃതി സൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ). മത്സ്യത്തീറ്റക്കായി ഫിഷ് മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാന്‍ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളര്‍ച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ എന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

Aster_MIMS

CMFRI Develops Eco-friendly Fish Feed Using Soldier Fly Larvae

സി എം എഫ് ആര്‍ ഐയിലെ മറൈന്‍ ബയോടെക് നോളി, ഫിഷ് ന്യുട്രീഷന്‍ ആന്റ് ഹെല്‍ത്ത് ഡിവിഷനിലെ ഗവേഷകരാണ് മത്സ്യത്തീറ്റ വികസിപ്പിച്ചത്. പരമ്പരാഗത മത്സ്യത്തീറ്റയിലെ ഘടകങ്ങളായ ഫിഷ് മീല്‍, സോയബീന്‍ എന്നിവക്ക് പകരമായി ധാരാളം പ്രോട്ടീന്‍ അടങ്ങിയ പട്ടാള പുഴുവിന്റെ ലാര്‍വെയാണ് ഈ തീറ്റയിലുള്ളത്. അക്വാകള്‍ച്ചര്‍ വ്യവസായത്തിനായി ചെറിയ മീനുകളെ അമിതമായി പിടിക്കുന്നത് തടയാന്‍ ഇത് വഴിയൊരുക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

CMFRI Develops Eco-friendly Fish Feed Using Soldier Fly Larvae

40-45 ശതമാനം പ്രോട്ടീന്‍, ആവശ്യമായ അളവില്‍ കൊഴുപ്പ്, അമിനോ ആസിഡ്, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ് പട്ടാളപുഴു അധിഷ്ടിത മത്സ്യത്തീറ്റ. വൈവിധ്യമായ ജൈവമാലിന്യങ്ങള്‍ നല്‍കിയാണ് പട്ടാള പുഴുവിന്റെ ലാര്‍വെയെ സംസ്‌കരണത്തിനായി പാകപ്പെടുത്തുന്നത്. ഒരേ സമയം, മാലിന്യ സംസ്‌കരണവും തീറ്റ നിര്‍മാണവും സാധ്യമാക്കുന്നതാണ് സി എം എഫ് ആര്‍ ഐയുടെ സാങ്കേതികവിദ്യ.

CMFRI Develops Eco-friendly Fish Feed Using Soldier Fly Larvae

ഈ തീറ്റ ഉപയോഗിക്കുന്നതിലൂടെ കൃഷി ചെയ്യുന്ന മീനുകള്‍ ആവശ്യമായ വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

അക്വാകള്‍ച്ചര്‍ രംഗത്ത് സുപ്രധാന നേട്ടമാണ് പട്ടാള പുഴുവിനെ ഉപയോഗിച്ച് വികസിപ്പിച്ച മത്സ്യത്തീറ്റയെന്ന് സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ ഗ്രിന്റണ്‍ ജോര്‍ജ് പറഞ്ഞു. സുസ്ഥിരരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ മത്സ്യകൃഷി ചിലവ് കുറക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

തീറ്റയുടെ വ്യാവസായിക ഉല്‍പാദനവും വിപണനവും അമല ഇക്കോക്ലീന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഏറ്റെടുത്തു. സി എം എഫ് ആര്‍ ഐയുടെ സാങ്കേതികവിദ്യ കൈമാറുന്നതിന് പരസ്പരം ധാരണാപത്രം ഒപ്പുവെച്ചു. ഭാവിയില്‍, വ്യത്യസ്ത കൃഷിരീതികളില്‍ വെവ്വേറെ മത്സ്യയിനങ്ങള്‍ക്കായി കൂടുതല്‍ ഫലപ്രദമായ മത്സ്യത്തീറ്റകള്‍ വികസിപ്പിക്കുന്നതിന് സി എം എഫ് ആര്‍ ഐയും അമല ഇക്കോക്ലീനും പരസ്പരം സഹകരിക്കും.

#CMFRI #FishFeed #SustainableAquaculture #EcoFriendly #BlackSoldierFly #KeralaInnovation

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia