നേപ്പാളില്‍ എട്ട് മലയാളികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

 


തിരുവനന്തപുരം: (www.kvartha.com 21.01.2020) നേപ്പാളില്‍ വിനോദസഞ്ചാരത്തിനായി പോയ എട്ട് മലയാളികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

''കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് പോയ എട്ട് പേര്‍ മരിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് വിദേശകാര്യമന്ത്രാലയം ദയയോടെ ഇടപെടണമെന്ന് അപേക്ഷിക്കുന്നു''. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതരും നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബുധനാഴ്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി അധികൃതര്‍ ആശുപത്രിയിലെത്തി.

ദമാനിലെ ഹോട്ടല്‍ മുറിയിലാണ് വിനോദസഞ്ചാരികളായ എട്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്. മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ തകരാറ് മൂലം ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് സൂചന. ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചെങ്കിലും എട്ടുപേരും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

നേപ്പാളില്‍ എട്ട് മലയാളികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു
Keywords:  Kerala, Thiruvananthapuram, News, Nepal, CM, Pinarayi vijayan, CM wrote letter to External affairs ministry, Govt of India  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia