ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; സത്യസന്ധമായ തീരുമാനം കൈക്കൊള്ളുമ്പോള്‍ ഭയം വേണ്ട, അഴിമതിക്കാരെ ഒരുതരത്തിലും സര്‍കാര്‍ സംരക്ഷിക്കില്ല, ഫയലുകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ അനുവദിക്കില്ലെന്നും പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 26.05.2021) ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യസന്ധമായ തീരുമാനം കൈക്കൊള്ളുമ്പോള്‍ ഭയം വേണ്ട. അഴിമതിക്കാരെ ഒരുതരത്തിലും സര്‍കാര്‍ സംരക്ഷിക്കില്ല. അഴിമതി കാണിച്ചാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ഫയലുകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; സത്യസന്ധമായ തീരുമാനം കൈക്കൊള്ളുമ്പോള്‍ ഭയം വേണ്ട, അഴിമതിക്കാരെ ഒരുതരത്തിലും സര്‍കാര്‍ സംരക്ഷിക്കില്ല, ഫയലുകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ അനുവദിക്കില്ലെന്നും പിണറായി വിജയന്‍

വാക്‌സിന്‍ എടുത്തവരിലും രോഗമുണ്ടാകാം. ഇവര്‍ രോഗവാഹകരുമാകാം. അതില്‍ അശ്രദ്ധമായ പെരുമാറ്റം പാടില്ല. ഗുരുതരാവസ്ഥയിലുള്ളവര്‍ ശ്രദ്ധ കൈവിടരുത്. ഇ സഞ്ജീവനി ആപ് വഴി ചികിത്സ തേടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണപരിഷ്‌കാര കമിഷന്‍ റിപോര്‍ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയോ എന്ന് പരിശോധിക്കണം. പിഎസ്സി വഴി പരമാവധി നിയമനം നടത്തും. റിട്ടയര്‍മെന്റ് ഒഴിവുകള്‍ കൃത്യമായി റിപോര്‍ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതീവ ദാരിദ്ര്യ നിര്‍മാര്‍ജനം, സര്‍കാര്‍ സേവനങ്ങള്‍ സര്‍കാര്‍ ഓഫിസില്‍ വരാതെ ചെയ്യുന്നത്, വീട്ടുപടിക്കല്‍ സേവനം നല്‍കല്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ സെക്രടറിമാര്‍ മുന്‍കൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കും. ഭരണ നിര്‍വഹണത്തില്‍ സുതാര്യത വരുത്തുന്നതിനാണിത്. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി, സെമി ഹൈസ്പീഡ് റെയില്‍വെ, മലയോര ഹൈവെ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കി നീങ്ങും.

സ്മാര്‍ട് കിച്ചന്‍ ശുപാര്‍ശ നടപ്പാക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു. ഗാര്‍ഹിക ജോലിയില്‍ ഏര്‍പെടുന്നവര്‍ക്ക് ലഭ്യമാക്കേണ്ട സര്‍കാര്‍ സഹായം, ജോലിഭാരം ലഘൂകരിക്കല്‍ എന്നിവയാണു പരിശോധിക്കുക. ജൂലൈ പത്തിന് മുന്‍പായി റിപോര്‍ട് സമര്‍പ്പിക്കണം. ഗാര്‍ഹിക അധ്വാനത്തില്‍ ഏര്‍പെടുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കും. ഗാര്‍ഹിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM warns officials not to delay processing of files, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Press meet, Warning, Kerala, Government-employees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia