കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് ചെന്നിത്തല

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 20.06.2016) കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്നത് സര്‍ക്കാരല്ലെന്നും മാര്‍കിസ്റ്റു പാര്‍ട്ടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സി പി എം ഓഫീസില്‍ കയറി രണ്ട് ദളിത് പെണ്‍കുട്ടികള്‍ സി പി എം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് ദളിത് യുവതികളെ ജയിലിലാക്കിയ സംഭവം ഇതാണ് വ്യക്തമാക്കുന്നത്. തൃശൂര്‍ ഡിസിസി ഓഫിസില്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് ചെന്നിത്തല

പോലീസ് ഏകപക്ഷീയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ ഭരണം പാര്‍ട്ടിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഭരണം തുടങ്ങി ദിവസങ്ങള്‍ കൊണ്ടു തന്നെ ഭരണത്തിലെ വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. അതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതലും ജാഗ്രതയും പുലര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Thrissur, Kerala, Government, LDF, CPM, Chief Minister, Pinarayi vijayan, UDF, Congress, Ramesh Chennithala, Thalassery, Police, Arrest, Jail, Dalit.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia