Letter | മനീഷ് സിസോദിയ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി; അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്; നന്ദി അറിയിച്ച് കേജ് രിവാള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മദ്യനയക്കേസില്‍ ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

Aster mims 04/11/2022
Letter | മനീഷ് സിസോദിയ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി; അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്; നന്ദി അറിയിച്ച് കേജ് രിവാള്‍

മനീഷ് സിസോദിയ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും അദ്ദേഹം അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. പരിശോധനയില്‍ അദ്ദേഹത്തില്‍നിന്നു പണം അടക്കം കുറ്റം ചുമത്താവുന്നതൊന്നും പിടികൂടിയിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം. അതുകൊണ്ടുതന്നെ അറസ്റ്റ് അനിവാര്യമായിരുന്നില്ലെങ്കില്‍ നടപടി ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

സിസോദിയയുടെ അറസ്റ്റിനെതിരെ എഎപി അടക്കം എട്ടു രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെയും കത്ത്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പിണറായി വിജയന് നന്ദി അറിയിച്ചു.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജി, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൈന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, എന്‍സിപി നേതാവ് ശരദ് പവാര്‍, സമാജ്വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Keywords:  CM Pinarayi Vijayan's Letter to PM Narendra Modi Regarding Manish Sisodia's Arrest, Thiruvananthapuram, News, Letter, Chief Minister, Pinarayi-Vijayan, Prime Minister, Narendra Modi, AAP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia