Inauguration | മുഖഛായ തന്നെ മാറി ആലപ്പുഴ മെഡികല്‍ കോളജ്; 200 സൂപര്‍ സ്പെഷ്യാലിറ്റി കിടക്കകള്‍, 50 ഐസിയു കിടക്കകള്‍; ബ്ലോകിന്റെ ഉദ്ഘാടനം 21 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ആലപ്പുഴ സര്‍കാര്‍ മെഡികല്‍ കോളജ് സൂപര്‍ സ്‌പെഷ്യാലിറ്റി ബ്ലോകിന്റെ ഉദ്ഘാടനം ജനുവരി 21ന് വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അധ്യക്ഷത വഹിക്കും.
Aster mims 04/11/2022

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളാകും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Inauguration | മുഖഛായ തന്നെ മാറി ആലപ്പുഴ മെഡികല്‍ കോളജ്; 200 സൂപര്‍ സ്പെഷ്യാലിറ്റി കിടക്കകള്‍, 50 ഐസിയു കിടക്കകള്‍; ബ്ലോകിന്റെ ഉദ്ഘാടനം 21 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

ആലപ്പുഴ മെഡികല്‍ കോളജിനെ സംബന്ധിച്ച് വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പി എം എസ് എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായൊരു ബ്ലോകാണ് സജ്ജമാകുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ ബ്ലോകില്‍ ഒമ്പത് സൂപര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

173.18 കോടി രൂപ (കേന്ദ്രം - 120 കോടി, സംസ്ഥാനം - 53.18 കോടി) ചിലവഴിച്ചാണ് സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക് നിര്‍മിച്ചിട്ടുള്ളത്. സൂപര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്കായി ആധുനിക മെഡികല്‍ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇത് മെഡികല്‍ കോളജിന്റെ മുഖഛായ തന്നെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ന്യൂറോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, നെഫ്രോളജി, എന്‍ഡോക്രൈനോളജി, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, ന്യൂറോ സര്‍ജറി, യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമാണ് സജ്ജമാക്കിയിരിക്കുന്നത്.

നൂതന ഉപകരണങ്ങളോടെ സജ്ജീകരിച്ച ആറ് പോസ്റ്റ് കാത് ഐസിയു, ആറ് സ്റ്റെപ് ഡൗണ്‍ ഐസിയു, എട്ട് മോഡ്യുലാര്‍ ഓപറേഷന്‍ തീയറ്ററുകള്‍ എന്നിവയും സജ്ജമായിട്ടുണ്ട്. ആലപ്പുഴ മെഡികല്‍ കോളജില്‍ 30 കോടി ചെലവഴിച്ച് നിര്‍മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords: CM Pinarayi Vijayan will inaugurate Alappuzha super specialty block, Thiruvananthapuram, News, Hospital, Inauguration, Chief Minister, Pinarayi-Vijayan, Health and Fitness, Health, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia